ETV Bharat / state

കാർത്തിയുടെ മൃതദേഹം സഹോദരന്‍ തിരിച്ചറിഞ്ഞില്ല - ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകത്തെ സഹോദരി തിരിച്ചറിഞ്ഞു

നടന്നത് ഏറ്റുമുട്ടലല്ലെന്നും തിരിച്ചറിയാനാകാത്തവിധം ക്രൂരമായി കൊന്നതാണെന്നും കാർത്തിയുടെ സഹോദരൻ മുരുകേശന്‍

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകത്തെ സഹോദരി തിരിച്ചറിഞ്ഞു
author img

By

Published : Nov 1, 2019, 4:37 AM IST

Updated : Nov 1, 2019, 7:38 AM IST

തൃശ്ശൂർ : അട്ടപ്പാടി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകത്തെ സഹോദരി തിരിച്ചറിഞ്ഞു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മണിവാസകത്തിന്‍റെ മൃതദേഹം കാണാൻ അനുവദിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിന്‍റെ വിധിയുമായാണ് സഹോദരി ലക്ഷ്മിയും കാര്‍ത്തിയുടെ സഹോദരന്‍ മുരുകേശനും മുളംകുന്നത്ത്കാവ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ എത്തിയത്. ഇന്നലെ രാത്രി എത്തിയ ഇവര്‍ പൊലീസിന്‍റെ സാന്നിധ്യത്തില്‍ മൃതദേഹങ്ങള്‍ കണ്ടു. കാര്‍ത്തിയുടെ സഹോദരന്‍ മുരുകേശന്‍ മൃതദേഹം തിരിച്ചറിഞ്ഞില്ല.

കൊല്ലപ്പെട്ടത് കാര്‍ത്തി തന്നേയാണോ എന്ന് തിരിച്ചറിയാനാകുന്നില്ലെന്നും നടന്നത് ഏറ്റുമുട്ടലല്ലെന്നും തിരിച്ചറിയാനാകാത്തവിധം ക്രൂരമായി കൊന്നതാണെന്നും മുരുകേശന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. വക്കീലുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ മൃതദേഹങ്ങള്‍ ഏറ്റെടുക്കൂവെന്നും മുരുകേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കാർത്തിയുടെ മൃതദേഹം സഹോദരൻ തിരിച്ചറിയാത്ത പക്ഷം ഉറപ്പുവരുത്താനായി ഏറ്റുമുട്ടല്‍ നടന്നയുടന്‍ എടുത്ത ചിത്രങ്ങള്‍ തമിഴ്‌നാട് പൊലീസ് വഴി മുരുകേശന് നല്‍കാനാണ് കേരളാ പൊലീസിന്‍റെ തീരുമാനം. അതേസമയം മോര്‍ച്ചറിയിലുള്ള മറ്റു രണ്ട് മൃതദേഹങ്ങള്‍ തിരിച്ചറിയാനോ ഏറ്റെടുക്കാനോ ബന്ധുക്കളുള്‍പ്പെടെ ആരും തന്നെ ഇതുവരേയും എത്തിയിട്ടില്ല. .

Intro:പാലക്കാട് അട്ടപ്പാടി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകത്തെ സഹോദരി തിരിച്ചറിഞ്ഞു.കാർത്തിയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് സഹോദരൻ മുരുകേശൻ..ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മണിവാസകത്തിന്‍റെ മൃതദേഹം കാണാൻ അനുവദിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചിന്റെ വിധിയുമായെത്തിയ സഹോദരി ലക്ഷമിയും കാര്‍ത്തിയുടെ സഹോദരന്‍ മുരുഗേശനുമാണ് മുളംകുന്നത്ത്കാവ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തിയത്...Body:പാലക്കാട് അട്ടപ്പാടി വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളായ മണിവാസകത്തിന്‍റേയും കാര്‍ത്തിയുടേയും സഹോദരങ്ങളും ബന്ധുക്കളുമാണ് മൃതദേഹം കാണാൻ അനുവദിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചിന്റെ വിധിയുമായി മൃതദേഹങ്ങള്‍ തിരിച്ചറിയാനായി തൃശ്ശൂര്‍ മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തിയത്.വ്യാഴാഴ്ച്ച രാത്രി എത്തിയ ഇവര്‍ പോലീസിന്‍റെ സാനിധ്യത്തില്‍ മൃതദേഹങ്ങള്‍ കണ്ടു.കൊല്ലപ്പെട്ടത് മണിവാസകമാണെന്ന് സഹോദരിയായ ലക്ഷ്മി തിരിച്ചറിഞ്ഞു.

ബെെറ്റ് ലക്ഷ്മി ( മണിവാസകത്തിന്റെ സഹോദരി)

എന്നാല്‍ കൊല്ലപ്പെട്ടത് കാര്‍ത്തി തന്നേയാണോ എന്ന് തിരിച്ചറിയാനാകുന്നില്ലെന്നും നടന്നത് ഏറ്റുമുട്ടലല്ലെന്നും തിരിച്ചറിയാനാകാത്തവിധം ക്രൂരമായി കൊന്നതൊണെന്നും മുരുഗേശന്‍ പറഞ്ഞു.മൃതദേഹങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.വക്കീലുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ മൃതദേഹങ്ങള്‍ ഏറ്റെടുക്കൂവെന്നും മുരുഗേശന്‍ മാധ്യമങ്ങളോട് പറഞ്ഞു..

ബെെറ്റ് മുരുഗേശന്‍ (കാര്‍ത്തിയുടെ സഹോദരന്‍)

കാർത്തിയുടെ മൃതദേഹം സഹോദരൻ തിരിച്ചറിയാത്ത പക്ഷം ഉറപ്പുവരുത്താനായി ഏറ്റുമുട്ടല്‍ നടന്നയുടന്‍ എടുത്ത ചിത്രങ്ങള്‍ തമിഴ്നാട് പോലീസ് വഴി മുരുഗേശന് നല്‍കാനാണ് കേരള പോലീസിന്‍റെ തീരുമാനം. ഇത് മൃതദേഹം എളുപ്പത്തില്‍ തിരിച്ചറിയാനാകുമെന്നാണ് കേരള പോലീസ് കരുതുന്നത്.അതേസമയം മോര്‍ച്ചറിയിലുള്ള മറ്റു രണ്ട് മൃതദേഹങ്ങള്‍ തിരിച്ചറിയാനോ ഏറ്റെടുക്കാനോ ബന്ധുക്കളുള്‍പ്പടെ ആരും തന്നെ ഇതുവരേയും എത്തിയിട്ടില്ല.ഇവ ആരും ഏറ്റെടുക്കാൻ എത്താത്ത പക്ഷം സന്നദ്ധത അറിയിച്ചു പോരാട്ടം പ്രവർത്തകർ ഇന്ന് ഡിഐജിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.

ഇ ടിവി ഭാരത്
തൃശ്ശൂർConclusion:
Last Updated : Nov 1, 2019, 7:38 AM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.