ETV Bharat / state

Shashi Tharoor On One Nation One Election: 'ഇന്ത്യ'ക്കിപ്പോള്‍ പ്രധാനമന്ത്രിയുടെ മുഖം ആവശ്യമില്ല, തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം: ശശി തരൂര്‍ - latest news in kerala

Shashi Tharoor calls for discussion on One Country One election: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് ശശി തരൂര്‍ എംപി. ഒരു പാർലിമെന്‍ററി ജനാധിപത്യത്തിൽ ഇത് സാധ്യമാകുമോയെന്നും ചോദ്യം. രമേശ് ചെന്നിത്തലക്കെതിരെയുള്ള ആരോപണത്തില്‍ കഴമ്പില്ലെന്നും പ്രതികരണം.

Shashi Tharoor On One Nation One Election  INDIA  ഇന്ത്യ  പ്രധാനമന്ത്രി  ശശി തരൂര്‍  രമേശ് ചെന്നിത്തല  ലോക്‌സഭ തെരഞ്ഞെടുപ്പ്  മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല  Shashi Tharoor news  kerala news updates  latest news in kerala  Shashi Tharoor
Sasi tharoor about One nation one election
author img

By ETV Bharat Kerala Team

Published : Sep 2, 2023, 7:53 AM IST

ശശി തരൂര്‍

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് 'ഇന്ത്യ' മുന്നണിക്ക് ഒരു പ്രധാനമന്ത്രിയുടെ മുഖം ആവശ്യമില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ (Shashi Tharoor On One Nation One Election). പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കെപിസിസി ഓഫിസിൽ (Shashi Tharoor at KPCC Office) നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍. പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ ഉയർത്തിക്കാണിക്കേണ്ടതില്ല. രണ്ട് മുഖങ്ങൾ തമ്മിലല്ല മത്സരം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലക്കെതിരെയുള്ള ആരോപണത്തിലും പ്രതികരണം: മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെ (Shashi Tharoor about Ramesh Chennithala) പ്രവർത്തക സമിതിയിൽ നിന്നും ഒഴിവാക്കിയെന്ന ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് തരൂര്‍ പറഞ്ഞു. ചെന്നിത്തല മുതിർന്ന നേതാവാണ്. വ്യക്തിപരമായി അഭിപ്രായം പറയാൻ ഇല്ല. അദ്ദേഹത്തെ ഒഴിവാക്കിയിട്ടില്ല. പാർട്ടിയിൽ നിന്ന് മാറ്റി നിർത്താനുള്ള ആഗ്രഹം പാർട്ടിക്ക് ഇല്ല. അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് പ്രായോഗികം ആണോ എന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മാത്രമാണ് അത് നടക്കുക. ഒരു പാർലിമെന്‍ററി ജനാധിപത്യത്തിൽ അത് എങ്ങനെ സാധ്യമാകുമെന്നും അദ്ദേഹം ചോദിച്ചു. വെറുതെ ഒരു മുദ്രാവാക്യം പറഞ്ഞു നടക്കുകയാണ്. രാജ്യത്തിന്‍റെ ബഹുസ്വരതയ്ക്ക് പ്രാധാന്യം ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു. 'One nation one election' വന്നത് കൊണ്ട് കേരളത്തിലും തമിഴ് നാട്ടിലുമൊക്കെ ബിജെപിക്ക് സീറ്റ്‌ കിട്ടുമെന്ന് തോന്നുന്നില്ല.

പ്രവർത്തക സമിതി അംഗമാക്കിയതിൽ നേതൃത്വത്തോട് തരൂർ നന്ദി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കണം. കോൺഗ്രസ്‌ അഭിപ്രായ വ്യത്യാസങ്ങൾ മറികടന്ന് മുന്നോട്ട് പോകണം. ഐക്യമാണ് പാർട്ടിക്കുള്ളിലും പ്രതിപക്ഷത്തിനുള്ളിലും ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പിന്‍റെ ഭാഗമാകാത്ത ആളാണ് താൻ. തെരഞ്ഞെടുപ്പിനാണ് മുൻഗണന. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി (Shashi Tharoor on Puthuppally byelection) ബന്ധപ്പെട്ട് ഇന്ന് (സെപ്‌റ്റംപര്‍ 2) പ്രചാരണത്തിന് ഇറങ്ങും. ഉമ്മൻ‌ചാണ്ടിയോടുള്ള സ്നേഹം ചൂണ്ടിക്കാണിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. കെപിസിസി ഓഫിസിൽ വരണം എന്ന് ആവശ്യപ്പെട്ടത് കെപിസിസി പ്രസിഡന്‍റാണെന്നും തരൂര്‍ വ്യക്തമാക്കി.

പുതുപ്പള്ളി റോഡ് ഷോയിലേക്ക് വിളിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. കോൺഗ്രസിനിടയിൽ പ്രശ്‌നങ്ങൾ ഒന്നുമില്ല. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത് സമാന മനസ്‌കരുടെ അഭിപ്രായം മാനിച്ചാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിക്കണമെന്ന് അഭിപ്രായപ്പെട്ടവർക്ക് കൂടിയുള്ള സന്ദേശമാണ് തന്‍റെ പ്രവർത്തക സമിതി അംഗത്വമെന്നും പാർട്ടിയുമായി ബന്ധപ്പെട്ട് തന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രവർത്തക സമിതിയിൽ പറയുമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

ശശി തരൂരിന്‍റെ മലബാർ പര്യടനവുമായി ബന്ധപ്പെട്ട് വിഡി സതീശൻ നടത്തിയ 'മാധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂണുകൾ പെട്ടെന്നു പൊട്ടും. ഞങ്ങളൊന്നും അങ്ങനെ പൊട്ടുന്ന ബലൂണല്ല' എന്ന പരാമർശത്തോടുള്ള ചോദ്യത്തിന് മറവി രാഷ്ട്രീയത്തിൽ നല്ലതാണെന്നായിരുന്നു ശശി തരൂരിന്‍റെ മറുപടി. കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ ശശി തരൂരിന് വിമാനത്താവളത്തിലും ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിലും വൻ സ്വീകരണമാണ് ലഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.