ETV Bharat / state

തൃശൂരില്‍ നെൽവിത്ത് സംഭരണ ഗോഡൗൺ പ്രവര്‍ത്തനം ആരംഭിച്ചു

കൃഷി വകുപ്പ് നടപ്പിലാക്കുന്ന രജിസ്ട്രേഡ് വിത്തുൽപാദന പദ്ധതി പ്രകാരം കർഷകരിൽ നിന്നും സംഭരിക്കുന്ന നെൽവിത്ത് സൂക്ഷിക്കുന്നതിനായാണ് വിത്ത് ഗോഡൗൺ ഉപയോഗിക്കുക

author img

By

Published : Feb 20, 2021, 7:03 PM IST

Updated : Feb 20, 2021, 7:15 PM IST

തൃശൂരില്‍ നെൽവിത്ത് സംഭരണ ഗോഡൗൺ പ്രവര്‍ത്തനം ആരംഭിച്ചു  ഗോഡൗൺ പ്രവര്‍ത്തനം ആരംഭിച്ചു  ഗോഡൗൺ  നെൽവിത്ത് സംഭരണ ഗോഡൗൺ  തൃശൂര്‍  കർഷകര്‍  കേരള നെല്‍ കര്‍ഷകര്‍
തൃശൂരില്‍ നെൽവിത്ത് സംഭരണ ഗോഡൗൺ പ്രവര്‍ത്തനം ആരംഭിച്ചു

തൃശൂര്‍: ജില്ലയില്‍ നെൽവിത്ത് സംഭരണ ഗോഡൗൺ പ്രവർത്തനം ആരംഭിച്ചു. 1.92 കോടി രൂപ ചെലവില്‍ തൃശൂർ കണ്ണാറയിൽ ആദ്യഘട്ട നിർമാണം പൂർത്തിയാക്കി പ്രവർത്തന സജ്ജമാകുന്ന ഗോഡൗണിന്‍റെ ഉദ്ഘാടനം കൃഷി മന്ത്രി അഡ്വ. വിഎസ് സുനിൽകുമാർ നിർവഹിച്ചു. കേരള സംസ്ഥാന വിത്ത് വികസന അതോറിറ്റിയുടെ കീഴിലാണ് ഗോഡൗണിന്‍റെ പ്രവര്‍ത്തനം. കൃഷി വകുപ്പ് നടപ്പിലാക്കുന്ന രജിസ്ട്രേഡ് വിത്തുൽപാദന പദ്ധതി പ്രകാരം കർഷകരിൽ നിന്നും സംഭരിക്കുന്ന നെൽവിത്ത് സൂക്ഷിക്കുന്നതിനായാണ് വിത്ത് ഗോഡൗൺ ഉപയോഗിക്കുക.

കർഷകരിൽ നിന്നും ശേഖരിക്കുന്ന നെൽവിത്തിന്‍റെ വില വർധിപ്പിക്കും. കൃഷിയിറക്കാൻ കർഷകർക്ക് വിത്ത് നൽകി കൊയ്‌ത്തിന് ശേഷം കർഷകരിൽ നിന്നും ശേഖരിക്കുന്ന ഉൽപ്പാദന ശേഷിയുള്ള വിത്തിനാണ് വില വർധിപ്പിച്ച് നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു.

Last Updated : Feb 20, 2021, 7:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.