ETV Bharat / state

കടലാക്രമണ ഭീതിയില്‍ കൊടുങ്ങല്ലൂർ താലൂക്ക്; നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

എറിയാട്, എടവിലങ്ങാട്, ശ്രീനാരണയപുരം, മതിലകം പഞ്ചായത്തുകളിലാണ് കടലാക്രമണം രൂക്ഷമായത്

കൊടുങ്ങല്ലൂർ താല്ലൂക്ക് വാർത്ത  തൃശൂർ കടലാക്രമണം  കടല്‍ക്ഷോഭം വാർത്ത  മതിലകം പഞ്ചായത്ത്  കേരളം കടലാക്രമണം  kodugalloor taluk news  trissur sea encroach  trissur sea erosion  kerala sea erosion news
കടലാക്രമണ ഭീതിയില്‍ കൊടുങ്ങല്ലൂർ താല്ലൂക്ക്; നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
author img

By

Published : Jun 20, 2020, 11:54 AM IST

Updated : Jun 20, 2020, 4:43 PM IST

തൃശൂർ: കൊടുങ്ങല്ലൂര്‍ താലൂക്കിന്‍റെ തീരപ്രദേശത്ത് നിരവധി കുടുംബങ്ങള്‍ കടലാക്രമണ ഭീതിയില്‍. എറിയാട്, എടവിലങ്ങാട്, ശ്രീനാരണയപുരം, മതിലകം പഞ്ചായത്തുകളിലാണ് കടലാക്രമണം രൂക്ഷമായത്. നൂറ് കണക്കിന് വീടുകൾ കടല്‍ക്ഷോഭ ഭീഷണിയിലാണ്. നിരവധി കുടുംബങ്ങളെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

കടലാക്രമണ ഭീതിയില്‍ കൊടുങ്ങല്ലൂർ താലൂക്ക്; നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

കടലാക്രമണത്തെ തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങളാണ് കുടുംബങ്ങള്‍ നേരിടുന്നത്. എറിയാട് - അഴീക്കോട് ലൈറ്റ് ഹൗസ് കടപ്പുറത്ത് കടലാക്രമണത്തില്‍ മണപ്പറമ്പില്‍ ഷംസുദ്ദീന്‍റെ വീട് ഭാഗികമായി തകർന്നു. ശക്തമായ തിരയില്‍ വീടിന്‍റെ അടുക്കള ഉൾപ്പെടെയുള്ള ഭാഗം തകർന്ന് വീണു. പ്രദേശത്ത് നിരവധി പേരുടെ വീടുകളും കടലാക്രമണ ഭീഷണിയില്‍ തുടരുകയാണ്.

മതിലകം പഞ്ചായത്തിന്‍റെ തീരദേശ മേഖലയില്‍ കടലേറ്റം കാരണം രണ്ട് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. പൊക്ലായി ബീച്ച് വില്യാർവട്ടത്ത് ഷൺമുഖൻ, നടുമുറി അജേഷ് എന്നിവരുടെ കുടുംബങ്ങളെയാണ് എമ്മാട് സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. രണ്ട് കുടുംബങ്ങളിലായി ആറ് പേരാണ് ക്യാമ്പിലുള്ളത്. ടൈസൺ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം ബി.ജി വിഷ്ണു, പഞ്ചായത്ത് പ്രസിഡന്‍റ് ഇ.ജി സുരേന്ദ്രൻ, വൈസ് പ്രസിഡന്‍റ് സുവർണ ജയശങ്കർ, ജനപ്രതിനിധികളായ കെ.വൈ അസീസ്, ഹസീന റഷീദ്, അഹമ്മദ് കബീർ എന്നിവർ സ്ഥലം സന്ദർശിച്ചു.

Last Updated : Jun 20, 2020, 4:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.