ETV Bharat / state

തൃശ്ശൂർ ജില്ലയുടെ തീരപ്രദേശങ്ങളിൽ ശക്തമായ കടൽക്ഷോഭം - കടൽ ക്ഷോഭം

മേഖലയിലെ എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലായി ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. കടൽഭിത്തി ഇല്ലാത്ത ഇടങ്ങളിലും ഭിത്തി തകർന്നു കിടക്കുന്നയിടങ്ങളിലുമാണ് വേലിയേറ്റം രൂക്ഷമായ ആഘാതം ഉണ്ടാക്കിയിരിക്കുന്നത്.

തൃശ്ശൂർ ജില്ലയുടെ തീരപ്രദേശങ്ങളിൽ ശക്തമായ കടൽക്ഷോഭം
author img

By

Published : Jun 11, 2019, 11:37 PM IST

Updated : Jun 12, 2019, 3:02 AM IST

തൃശ്ശൂർ: തൃശ്ശൂർ ജില്ലയുടെ തീരപ്രദേശങ്ങളിൽ ശക്തമായ കടൽക്ഷോഭം. കൊടുങ്ങല്ലൂർ മേഖലയിലെ എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലായി ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. 433 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു.

ഏറിയാട് പഞ്ചായത്തിലെ പേബസാർ, ലൈറ്റ് ഹൗസ്, ആറാട്ടുവഴി, ചേരമാൻ എന്നീ കടപ്പുറങ്ങളിലും, എടവിലങ്ങ് പഞ്ചായത്തിലെ കാരവാക്കടപ്പുറത്തുമാണ് കടലാക്രമണം ശക്തമായത്. എറിയാട് പഞ്ചായത്തിന്‍റെ തീരപ്രദേശങ്ങളിൽ രണ്ട് കിലോമീറ്ററോളം ദൂരത്തിൽ കടൽ കയറുകയും ചെയ്തു. നൂറുകണക്കിന് വീടുകൾ വെള്ളത്തിലായതോടെ ജനങ്ങൾ പ്രദേശത്തുനിന്നും ഒഴിഞ്ഞു പോകുകയാണ്.
കടൽഭിത്തി ഇല്ലാത്ത ഇടങ്ങളിലും ഭിത്തി തകർന്നു കിടക്കുന്നയിടങ്ങളിലുമാണ് വേലിയേറ്റം രൂക്ഷമായ ആഘാതം ഉണ്ടാക്കിയിരിക്കുന്നത്. കാലവർഷമെത്തി നാൽപ്പത്തിയെട്ട് മണിക്കൂർ തികയും മുൻപെയുണ്ടായ കടലാക്രമണം തീരദേശവാസികളിൽ കടുത്ത ആശങ്കയുളവാക്കുകയാണ്.

എറിയാട് എടവിലങ്ങ് പഞ്ചായത്തുകളിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ എറിയാട് കെവിഎച്ച്എസ് ക്യാമ്പിൽ 413 പേരും, കാര സെന്‍റ് അൽബാന സ്കൂളിലെ ക്യാമ്പിൽ 14 പേരെയുമാണ് പാർപ്പിച്ചിരിക്കുന്നത്. ക്യാമ്പിലെത്താത്ത ദുരിതബാധിതർ നൂറു കണക്കിനു വിവിധ പ്രദേശങ്ങളിലുണ്ട്. ക്യാംപിൽ ആരോഗ്യ വകുപ്പിന്‍റെ മെഡിക്കൽ ക്യാംപ് പ്രവർത്തനമാരംഭിച്ചു.

Intro:തൃശ്ശൂർ ജില്ലയുടെ തീരപ്രദേശങ്ങളിൽ ശക്തമായ കടൽക്ഷോഭം.കൊടുങ്ങല്ലൂർ മേഖലയിലെ എറിയാട്,എടവിലങ് പഞ്ചായത്തുകളിലായി ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. 433 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു.

Body:കൊടുങ്ങല്ലൂരിന്റെ തീരപ്രദേശങ്ങളായ എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലാണ് കടൽക്ഷോഭം അതിരൂക്ഷമായത്. ഏറിയാട് പഞ്ചായത്തിലെ പേബസാർ, ലൈറ്റ് ഹൗസ്, ആറാട്ടുവഴി, ചേരമാൻ എന്നീ കടപ്പുറങ്ങളിലും, എടവിലങ്ങ് പഞ്ചായത്തിലെ കാരവാക്കടപ്പുറത്തുമാണ് കടലാക്രമണം ശക്തമായത്.എറിയാട് പഞ്ചായത്തിന്റെ തീരപ്രദേശങ്ങളിൽ രണ്ട് കിലോമീറ്ററോളം ദൂരത്തിൽ കടൽ കയറുകയും ചെയ്തു.നൂറുകണക്കിന് വീടുകൾ വെള്ളത്തിലായതോടെ ജനങ്ങൾ പ്രദേശത്തുനിന്നും ഒഴിഞ്ഞു പോകുകയാണ്.എറിയാട് പഞ്ചായത്തിലെ കേരളവർമ്മ ഹയർ സെക്കണ്ടറി സ്കൂൾ ഉൾപ്പടെ ജില്ലയിലെ രണ്ടിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുകയും 433 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.ഒരു വർഷം മുൻപ് അനുഭവപ്പെട്ട ഓഖി പ്രതിഭാസത്തിന്റെ ഫലമായി ഉണ്ടായ വേലിയേറ്റത്തേക്കാൾ ശക്തമാണ് ഇക്കുറി കടലേറ്റം.കടൽഭിത്തി ഇല്ലാത്ത ഇടങ്ങളിലും ഭിത്തി തകർന്നു കിടക്കുന്നയിടങ്ങളിലുമാണ് വേലിയേറ്റം രൂക്ഷമായ ആഘാതം ഉണ്ടാക്കിയിരിക്കുന്നത്.കാലവർഷമെത്തി നാൽപ്പത്തിയെട്ട് മണിക്കൂർ തികയും മുൻപെയുണ്ടായ കടലാക്രമണം തീരദേശവാസികളിൽ കടുത്ത ആശങ്കയുളവാക്കുകയാണ്....

ബെെറ്റ്.. ഫാത്തിമ,രമണി
(പ്രദേശവാസികൾ)

Conclusion:എറിയാട് എടവിലങ്ങ് പഞ്ചായത്തുകളിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ എറിയാട് കെവിഎച്ച്എസ് ക്യാമ്പിൽ 413 പേരും,കാര സെന്റ് അൽബാന സ്കൂളിലെ ക്യാമ്പിൽ 14 പേരെയുമാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക കണക്ക് പ്രകാരം 433 പേരാണ് ക്യാമ്പിലെങ്കിലും ഇതിലുമേറെ ആളുകൾ ക്യാമ്പിലേക്കെത്തിയിട്ടുണ്ട്.ക്യാമ്പിലെത്താത്ത ദുരിതബാധിതർ നൂറു കണക്കിനു വിവധപ്രദേശങ്ങളിലുണ്ട്.ക്യാംപിൽ ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ ക്യാംപ് പ്രവർത്തമാരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഇ ടിവി ഭാരത്
തൃശ്ശൂർ

Last Updated : Jun 12, 2019, 3:02 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.