തൃശ്ശൂര്‍: പുല്ലൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പുല്ലൂർ പള്ളിക്ക് സമീപം ഇന്നലെ അർദ്ധരാത്രിയാണ് അപകടം നടന്നത്. ചെമ്പൂച്ചിറ സ്വദേശി ചിറ്റിയാൻ രാജന്‍റെ മകൻ ശരത് (29) ആണ് മരിച്ചത്. ബസിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പുല്ലൂർ പാടത്തിന് സമീപം എതിരെ വന്ന കാറുമായി സ്കൂട്ടര്‍ കൂട്ടിയിടിച്ചത്. ഉടൻ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമ്മ :ശാന്ത , സഹോദരങ്ങള്‍: ശരൺ, ശ്യാം. വടുക്കര ശ്‌മശാനത്തില്‍ സംസ്‌കാരം നടന്നു.
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു - latest thrissur
ചെമ്പൂച്ചിറ സ്വദേശി ചിറ്റിയാൻ രാജന്‍റെ മകൻ ശരത് (29) ആണ് മരിച്ചത്