തൃശൂര്‍: യുഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യ നടപടി ശബരിമല നിയമ നിർമാണം ആയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മുഖ്യമന്ത്രി നവോത്ഥാന നായകന്‍റെ വേഷം അഴിച്ച് വെക്കാൻ ശ്രമിക്കുകയാണോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഐശ്വര്യ കേരള യാത്രക്ക് തൃശൂർ ചേലക്കരയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നുഅദ്ദേഹം.
എം.വി ഗോവിന്ദന്‍റെ പ്രസ്താവന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അസ്തിത്വം പണയം വെക്കാൻ പോലും തയാറുള്ളത് പോലെയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച വൈകീട്ട് 6 മണിക്ക് ചാലക്കുടിയിൽ നടക്കുന്ന പൊതു സമ്മേളനത്തോടെ ഐശ്വര്യ കേരള യാത്രയുടെ തൃശൂർ ജില്ലയിലെ പര്യടനം സമാപിക്കും.