ഹെൽമറ്റ് ധരിക്കൂ, ജീവൻ രക്ഷിക്കൂ, നിങ്ങളുടേത് മാത്രമല്ല മറ്റുള്ളവരുടെയും എന്ന സന്ദേശവുമായാണ് കൊല്ലം കുണ്ടറ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഷാജഹാന്‍റെസൈക്കിൾ യാത്ര.വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും ഹെൽമറ്റ് ധരിക്കാത്തവരെയും ബോധവത്കരിക്കുന്നതിനായി കേരളത്തിലുടനീളം1645 കിലോമീറ്ററാണ് ഷാജഹാൻ സൈക്കിളിൽ യാത്ര ചെയ്യുന്നത്.യാത്രയുടെ ഭാഗമായി തൃശ്ശൂരിലെത്തിയ ഷാജഹാനെ തൃശൂർ സിറ്റി പൊലീസ് അസിസ്റ്റന്‍റ്കമ്മീഷണർ വി.കെ രാജു പൊന്നാടയണിയിച്ച് ആദരിച്ചു. ഇതിനിടെ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച യുവാക്കളെ വിളിച്ചുവരുത്തി തത്സമയ ബോധവത്കരണവും ഷാജഹാൻ നടത്തി.
ഈ മാസം 10ന് കുണ്ടറയിൽ നിന്നും ആരംഭിച്ച യാത്ര കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകൾ പിന്നിട്ടാണ് തൃശ്ശൂരിൽ എത്തിയത്. മഞ്ചേശ്വരത്ത്നിന്നും തിരിച്ചെത്തി 28ന് കുണ്ടറയിൽ യാത്ര സമാപിക്കും.