ETV Bharat / state

തൃശൂരിൽ വീട് കുത്തി തുറന്ന് കവർച്ച; 63 പവൻ സ്വർണവും ഡയമണ്ടും കവർന്നു

മരുമകൾ റിനിയുടെ 60 പവനും, മകൾ റോസ് മേരിയുടെ ഒരു ഡയമണ്ടും ഉൾപ്പെടെ 63 പവന്‍റെ ആഭരണങ്ങളാണ് മോഷണം പോയിട്ടുള്ളത്.

author img

By

Published : Jan 21, 2021, 10:05 AM IST

Updated : Jan 21, 2021, 11:10 AM IST

63 പവൻ സ്വർണവും ഡയമണ്ടും കവർന്നു  തൃശൂരിൽ വീട് കുത്തി തുറന്ന് കവർച്ച  വീട് കുത്തി തുറന്ന് കവർച്ച  തൃശൂർ  വലപ്പാട് വൻ കവർച്ച  gold and diamonds  ROBBERY
തൃശൂരിൽ വീട് കുത്തി തുറന്ന് കവർച്ച; 63 പവൻ സ്വർണവും ഡയമണ്ടും കവർന്നു

തൃശൂർ: വലപ്പാട് വൻ കവർച്ച. അടച്ചിട്ട വീട് കുത്തിത്തുറന്ന് 63 പവൻ സ്വർണവും ഡയമണ്ടും കവർന്നു.
വലപ്പാട് സ്വദേശി ജോർജിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. ബുധനാഴ്ച്ച ഉച്ചക്ക് 11.30 ഓടെ ജോർജും കുടുംബവും ഏങ്ങണ്ടിയൂരുള്ള ബന്ധു വീട്ടിൽ പോയപ്പോഴാണ് കവർച്ച നടന്നത്.

വീട്ടിൽ തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് മോഷണം വിവരം അറിയുന്നത്. മുകൾ നിലയിലെ രണ്ട് അലമാരകളിൽ ഒന്നിന്‍റെ താക്കോൽ ഉപയോഗിച്ചാണ് കവർച്ച നടന്നത്. മരുമകൾ റിനിയുടെ 60 പവനും, മകൾ റോസ് മേരിയുടെ ഒരു ഡയമണ്ടും ഉൾപ്പെടെ 63 പവന്‍റെ ആഭരണങ്ങളാണ് മോഷണം പോയിട്ടുള്ളത്. വീടിന്‍റെ അടുക്കള വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്.

സംഭവത്തെത്തുടർന്ന് ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി ടി.ആർ രാജേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 12 മണിക്ക് ഒരാൾ വീട്ടിലേക്ക് കയറുന്നതും 12.45 തിരിച്ച് ഇറങ്ങുന്നതും സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. പുറത്ത് ബൈക്കിൽ ഒരാൾ കാത്ത് നിൽക്കുന്നതും ദ്യശ്യങ്ങളിലുണ്ട്.

Last Updated : Jan 21, 2021, 11:10 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.