തൃശൂര്‍: വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. വാളയാർ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ ഫലപ്രദമായി ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് കെഎസ്‌യു പ്രതിഷേധം സംഘടിപ്പിച്ചത്.
തൃശൂർ അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ സ്ത്രീ ശാക്തീകരണ ശിൽപ്പശാലയിൽ പങ്കെടുക്കാനെത്തിയ ജോസ്‌ഫൈന്റെ വാഹനം പ്രവർത്തകർ തടഞ്ഞു. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ശിൽപയുടെ നേതൃത്വത്തിലാണ് വനിതാ കമ്മീഷൻ അധ്യക്ഷയെ തടഞ്ഞത്. പ്രതിഷേധക്കാരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.