തൃശൂര്‍: ഗുരുവായൂർ ദേവസ്വം ഉടമസ്ഥതയിലുള്ള ആനകളെ വിലക്കിയ വനംവകുപ്പിന്‍റെ നടപടിയെ വിമർശിച്ച് സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ബാബു എം. പാലിശ്ശേരി. മന്ത്രിയാണ് വകുപ്പിന്റെ ഉയർന്ന തലത്തിലിരിക്കുന്നതെന്ന് വനം വകുപ്പ് മന്ത്രിക്കെങ്കിലും മനസിലാവണമെന്ന് കേരള ഫെസ്റ്റിവെൽ കോർഡിനേഷൻ കമ്മിറ്റി ഗുരുവായൂരില്‍ സംഘടിപ്പിച്ച യോഗത്തില്‍ ബാബു എം. പാലിശ്ശേരി പറഞ്ഞു.
ആന തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് കൂടിയാണ് ബാബു എം. പാലിശ്ശേരി. ആനകൾക്ക് നിരോധനമേർപ്പെടുത്തിയതിനു പിന്നിൽ ചിലർ ഒളിഞ്ഞിരിപ്പുണ്ടെന്നും അത് സർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുവായൂർ ആനക്കോട്ടയിൽ കഴിയുന്ന പദ്മനാഭന് പാദരോഗവും, വലിയ കേശവന് ക്ഷയരോഗവുമുണ്ടെന്ന കണ്ടത്തലിലാണ് വനം വകുപ്പ് രണ്ട് ആനകൾക്കും വിലക്ക് ഏർപ്പെടുത്തിയത്.