തൃശ്ശൂര്‍: തൃശ്ശൂരിൽ നാല് മാസം ഗര്‍ഭിണിയായ യുവതിക്ക് ഭർത്താവിന്‍റെ ക്രൂര മർദനം. ദേശമംഗലം വറവട്ടൂര്‍ അയ്യോട്ടില്‍ മുസ്‌തഫയുടെ മകള്‍ ഫാരിസ ബാനുവിനാണ് മര്‍ദനമേറ്റത്. കടങ്ങോട് മനപ്പടി മണിയാറംകുന്ന് ഷെക്കീറിനെതിരെയാണ് പരാതി.
ഇന്നലെ(30.08.2022 രാവിലെ ഫാരിസയെ ഷെക്കീര്‍ ക്രൂരമായി മർദിച്ചുവെന്ന് മാതാവ് ലൈല പറഞ്ഞു. ഗർഭിണിയാണെന്ന പരിഗണന പോലും നൽകാതെ കട്ടിലിൽ ചേർത്ത് ഇടിക്കുകയായിരുന്നു. സ്‌ത്രീധനത്തെ ചൊല്ലി പീഡനം തുടർന്നിരുന്നു. ആദ്യത്തെ കുഞ്ഞ് പെൺകുട്ടി ആയതിലും ഷക്കീര്‍ ഫാരിസയോട് ദേഷ്യം പ്രകടിപ്പിച്ചിരുന്നു.
രണ്ടാം തവണ ഗർഭിണിയായതിന് ശേഷം ഗര്‍ഭം അലസിപ്പിക്കാനും ഇയാള്‍ നിര്‍ബന്ധിച്ചു. ഇക്കാര്യം ആവശ്യപ്പെട്ടും യുവതിയെ ഇയാള്‍ മര്‍ദിച്ചിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ തൃശ്ശൂർ മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.