തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ പിടിയില്‍. ഇയാളെ തമിഴ്‌നാട് കോയമ്പത്തൂരിലെ പൊള്ളാച്ചിയിൽ നിന്നാണ് പൊലീസ് സംഘം ഇന്ന് വൈകിട്ട് പിടികൂടിയത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് തൃശൂര്‍ പൊലീസിനെ വെട്ടിച്ച് കൊച്ചിയില്‍നിന്നും പ്രവീണ്‍ രക്ഷപ്പെട്ടത്.
ALSO READ| നിക്ഷേപ തട്ടിപ്പ്; പൊലീസിനെ വെട്ടിച്ച് പ്രവീൺ റാണ രക്ഷപ്പെട്ടു, നാല് വാഹനങ്ങൾ കസ്റ്റഡിയിൽ
തൃശൂര്‍ പൊലീസ് സംഘം എറണാകുളത്ത്, ഇയാള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലെത്തിയതോടെയാണ് രക്ഷപ്പെട്ടത്. കൊച്ചി സിറ്റി പൊലീസിനെ അറിയിക്കാതെ തൃശൂര്‍ പൊലീസ് സംഘം എറണാകുളത്ത് പരിശോധന നടത്തിയിരുന്നു. ഈ സമയത്താണ് പൊലീസ് സംഘം പ്രവീണിന്‍റെ ഫ്‌ളാറ്റിലേക്ക് ലിഫ്റ്റില്‍ കയറുമ്പോള്‍ മറ്റൊരു ലിഫ്റ്റിലൂടെ ഇയാള്‍ കടന്നുകളഞ്ഞത്.
'സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി' എന്ന പണമിടപാട് സ്ഥാപനം വഴി നൂറുകോടി തട്ടിയെടുത്തുവെന്നാണ് കേസിന് ആസ്‌പദമായ സംഭവം. 18 കേസുകളാണ് ഇയാള്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്‌തത്. 11 എണ്ണം തൃശൂര്‍ ഈസ്റ്റ് സ്റ്റേഷന്‍, അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷന്‍, ഒന്ന് കുന്നംകുളം സ്റ്റേഷന്‍ എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.