ETV Bharat / state

PM Sreenath Namboothiri Elected As Guruvayoor Head Priest | പൊട്ടക്കുഴി പിഎം ശ്രീനാഥ് നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

Guruvayur temple new head priest elected : ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്‌ടോബർ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി മന വൃന്ദാവനത്തിൽ ശ്രീനാഥ് നമ്പൂതിരിയെ തെരഞ്ഞെടുത്തു.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് പി.എം ശ്രീനാഥ് നമ്പൂതിരിക്ക് ശ്രീ ഗുരുവായൂരപ്പൻ്റെ മേൽശാന്തിയാകാനുള്ള നിയോഗം ലഭിച്ചത്.

guruvayoor temple  guruvayoor temple tradition  guruvayoor melshandhi elected  thrissur guruvayoor temple  guruvayoor temple traditional rituals  ഗുരുവായൂർ ക്ഷേത്രം മേൽശാന്തി  ഒക്‌ടോബർ ഒന്നു മുതൽ ആറ് മാസത്തേക്കുള്ള മേൽശാന്തി  പി എം ശ്രീനാഥ് നമ്പൂതിരി  ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ  ഗുരുവായൂർ ക്ഷേത്രം  മേൽശാന്തിയാകാനുള്ള നിയോഗം ലഭിച്ചത്
guruvayoor-temple-tradition
author img

By ETV Bharat Kerala Team

Published : Sep 17, 2023, 3:11 PM IST

ത്യശൂർ : പൊട്ടക്കുഴി പി.എം ശ്രീനാഥ് നമ്പൂതിരിയെ ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി തെരഞ്ഞെടുത്തു. ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്‌ടോബർ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി മന വൃന്ദാവനത്തിൽ ശ്രീനാഥ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഇന്നലെ (16-09-2023) ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് പി.എം ശ്രീനാഥ് നമ്പൂതിരിക്ക് ശ്രീ ഗുരുവായൂരപ്പൻ്റെ മേൽശാന്തിയാകാനുള്ള നിയോഗം ലഭിച്ചത്.

മുൻ മേൽശാന്തിയായിരുന്ന തോട്ടം ശിവകരൻ നമ്പൂതിരിയാണ് നമസ്ക്കാര മണ്ഡപത്തിൽ വച്ച് വെള്ളിക്കുടത്തിൽ നിന്ന് നറുക്കെടുത്തത്. മേൽശാന്തി തെരഞ്ഞെടുപ്പിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്‌ചയ്ക്കായി ക്ഷണിച്ച 45 പേരിൽ നിന്നും 41 പേർ യോഗ്യത നേടി ഹാജരായി. ഇവരിൽ നിന്നും യോഗ്യത നേടിയ 40 പേരുടെ എഴുതി വെള്ളിക്കുടത്തിൽ നിക്ഷേപിച്ച ശേഷമാണ്‌ നറുക്കിട്ടു തെരഞ്ഞടുപ്പ്‌ നടത്തിയത്‌.

തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തി ക്ഷേത്രത്തിലെ ഭജനയ്‌ക്കു ശേഷം അടയാളചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേൽക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായി.

ALSO READ : Sabarimala Temple Will Be Opened On September 17 : കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട സെപ്റ്റംബര്‍ 17ന് തുറക്കും ; ദര്‍ശനം 22 വരെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.