തൃശൂര്‍: വിയ്യൂര്‍ അതീവ സുരക്ഷ ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിനായി സിം കടത്താന്‍ ശ്രമം. പിഎഫ്ഐ നിരോധനത്തോടനുബന്ധിച്ച് ഇടുക്കിയില്‍ നിന്ന് അറസ്റ്റിലായ ടിഎസ് സൈനുദ്ദീന് വേണ്ടിയാണ് സിം കടത്താന്‍ ശ്രമിച്ചത്. ഒക്‌ടോബർ 31ന് സൈനുദ്ദീന്‍റെ സഹോദരന്‍, ഭാര്യ നദീറ, മകന്‍ മുഹമ്മദ് യാസീന്‍ എന്നിവരാണ് ഖുര്‍ആനിലൊളിപ്പിച്ച് സിം എത്തിക്കാന്‍ ശ്രമിച്ചത്.
സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്‍റെ പരാതിയില്‍ മൂവർക്കുമെതിരെ വിയ്യൂര്‍ പൊലീസ് ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തു. സിം അഡ്രസ് പരിശോധിച്ചതിന് ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്‍റെ വിശദാംശങ്ങള്‍ വിയ്യൂര്‍ പൊലീസ് എന്‍ഐഎയ്ക്ക് കൈമാറി.