ETV Bharat / state

പൊതുജനമില്ലാത്ത തൃശൂർ പൂരം ; സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് ദേവസ്വങ്ങൾ - കർശന നിയന്ത്രണം

ചടങ്ങുകളുമായി ബന്ധപ്പെട്ട് എത്തുന്നവര്‍, ക്ഷേത്ര ഭാരവാഹികള്‍, ആന പാപ്പാന്‍മാര്‍, വാദ്യക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പാസുകള്‍ നല്‍കി മാത്രം പ്രവേശനം അനുവദിക്കും. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് എത്തുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും നിർദേശം.

പൊതുജനമില്ലാത്ത തൃശൂർ പുരം  കനത്ത സുരക്ഷ  കർശന നിയന്ത്രണം  pooram strictly prohibited
പൊതുജനമില്ലാത്ത തൃശൂർ പുരം; കർശന നിയന്ത്രണം, കനത്ത സുരക്ഷ
author img

By

Published : Apr 20, 2021, 10:14 PM IST

തൃശൂര്‍: തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് ദേവസ്വങ്ങള്‍. പൊതുജനങ്ങള്‍ക്ക് പൂരപ്പറമ്പിലേക്ക് പ്രവേശനമില്ല. ചടങ്ങുകളുമായി ബന്ധപ്പെട്ട് എത്തുന്നവര്‍, ക്ഷേത്ര ഭാരവാഹികള്‍, ആന പാപ്പാന്‍മാര്‍, വാദ്യക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പാസുകള്‍ നല്‍കി മാത്രം പ്രവേശനം അനുവദിക്കും. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് എത്തുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും നിർദേശം നൽകി.

തിരുവമ്പാടി ദേവസ്വത്തിൻ്റെ ചടങ്ങുകള്‍ ഒരു ആനപ്പുറത്ത് മാത്രമായി നടത്തും. പാറമേക്കാവിൻ്റെ ചടങ്ങുകള്‍ക്ക് 15 ആനകൾ ഉണ്ടാകും. ഇലഞ്ഞിത്തറമേളം, പ്രതീകാത്മക കുടമാറ്റം എന്നിവയും നടക്കും. വെടിക്കെട്ടുകള്‍ ഇരുവിഭാഗവും നിയന്ത്രണങ്ങളോടെ നടത്തും. ഓരോ ഘടക പൂരങ്ങള്‍ക്കും ഓരോ ആനകളും ഉണ്ടാകും. പരിശോധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും 2000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരുണ്ട്. ആറ് ഡെപ്യൂട്ടി കലക്‌ടര്‍മാരും പൂരം നടത്തിപ്പിന് നേതൃത്വം നല്‍കും. പൂരം പങ്കാളികളായ ദേവസ്വങ്ങള്‍, ഘടകക്ഷേത്രങ്ങള്‍, എന്നിവിടങ്ങളിലെ സംഘാടകര്‍, ക്ഷേത്രം ജീവനക്കാര്‍, ആനപാപ്പാന്‍മാര്‍, വാദ്യക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും മാത്രമായിരിക്കും പൂരപ്പറമ്പിലേക്കും സ്വരാജ് റൗണ്ടിലേക്കും പ്രവേശനം ഉള്ളത്.

തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന വാദ്യക്കാര്‍, സഹായികള്‍, ദേവസ്വം ഭാരവാഹികള്‍, ക്ഷേത്രം ജീവനക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം അതത് ദേവസ്വം ഭാരവാഹികൾ പാസ് നൽകും. പൂരം ദിവസത്തിന് 72 മണിക്കൂറിനുള്ളില്‍ ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിനേഷന്‍ സ്വീകരിച്ചതിൻ്റെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കുന്നവര്‍ക്ക് മാത്രമേ പാസ് ലഭിക്കൂ. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സ്വരാജ് റൗണ്ടിലേക്കും എംജി റോഡ്, ഷൊര്‍ണൂര്‍ റോഡ്, ബിനി ജംഗ്ഷന്‍, പാലസ് റോഡ്, കോളജ് റോഡ് (ഹോസ്പിറ്റല്‍) ജംഗ്ഷന്‍ , ഹൈറോഡ്, എം ഒ റോഡ്, കുറുപ്പം റോഡ് എന്നീ 8 വഴികളിലൂടെ മാത്രമേ പ്രവേശനമുള്ളൂ.

നഗര ഭാഗത്തുള്ള ഫ്ലാറ്റുകള്‍, കെട്ടിട സമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍, അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും ഇവിടങ്ങളിൽ പുറത്തുനിന്നുള്ളവരെ താമസിപ്പിക്കരുതെന്നും പൊലീസ് നിർദേശിക്കുന്നു. പൂരത്തോടനുബന്ധിച്ച് 23ാം തിയ്യതി സ്വരാജ് റൗണ്ടിലും പരിസരങ്ങളിലും മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള യാതൊരുവിധ കച്ചവട സ്ഥാപനങ്ങളും, ഷോപ്പിങ് മാളുകളും പ്രവര്‍ത്തിക്കില്ല. നഗരത്തിലും പരിസര പ്രദേശങ്ങളിലും പൂര ദിവസം 6 മണി മുതൽ പകല്‍ പൂരം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണമുണ്ട്. പൂരം ദിവസം സ്വരാജ് റൗണ്ടിലേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.