തൃശൂര്‍: വടക്കുംനാഥന്‍റെ തെക്കെ ഗോപുര നടയുടെ വാതിൽ തുറന്നതോടെ പൂര വിളമ്പരമായി.രാവിലെ എട്ടിനാണ് ഭഗവതിയുടെ എഴുന്നള്ളത്ത് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടത്. പൂരത്തിനും ശിവരാത്രി നാളിലുമാണ് തെക്കെ ഗോപുരനട തുറക്കുക.
വർഷങ്ങളായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ലക്ഷണം തികഞ്ഞ നാട്ടുകൊമ്പന്‍റെ പുറത്തെഴുന്നള്ളിയാണ് നട തുറക്കുന്നത്. ഇത്തവണ എറണാകുളം ശിവകുമാർ എന്ന കൊമ്പന്‍റെ പുറത്തേറിയായിരുന്നു ഭഗവതിയുടെ എഴുന്നള്ളത്ത്. അതിനിടെ പൂരത്തിൽ പങ്കെടുക്കുന്ന രണ്ട് മേളക്കാർക്ക് കൂടി കൊവിഡ് പോസിറ്റിവായത് കൂടുതൽ ആശങ്കയിലാക്കി.
കൊടിയേറ്റ ദിനത്തിൽ മേളത്തിനായി നിരക്കുമ്പോൾ സാമൂഹിക അകലമോ മാസ്കോ ഇവർ ധരിക്കാറില്ല. തിരുവമ്പാടി ദേവസ്വം ആനപ്പുറത്ത് പ്രതീകാത്മകമായി മാത്രമാണ് പൂര ചടങ്ങുകൾ നടത്തുന്നത് എന്നാൽ പാറമേക്കാവ് വിഭാഗം ആന പുറത്ത് തന്നെ പൂരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.