ETV Bharat / state

രുചിയിലും മണത്തിലും ചോക്‌ളേറ്റ്: ഇത് അരിപ്പെരുമയുടെ "പൂമംഗലം മട്ട"

തൃശൂർ ജില്ലയിലെ പൂമംഗലം പഞ്ചായത്ത് ഇനി അറിയപ്പെടാൻ പോകുന്നത് സ്വന്തമായി വികസിപ്പിച്ചെടുത്ത മട്ട അരിയുടെ പേരിലാകും. 15 കർഷകരുടെ കൂട്ടായ്‌മയില്‍ ഹരിതകർമ്മ സേന മണ്ണിലേക്കിറങ്ങിയപ്പോൾ നാടിന് അഭിമാന നിമിഷം.

തൃശൂർ  thrissur  കേരളം  പൂമംഗലം മട്ട  rice  developed  ഗ്രാമപഞ്ചായത്ത്  പൂമംഗലം  poomangalam matta  rice  Item
പൂമംഗലം ഗ്രാമം ഇനി 'പൂമംഗലം മട്ട' യുടെ പേരിൽ അറിയപ്പെടും
author img

By

Published : Jun 30, 2020, 7:51 PM IST

തൃശൂർ : ചോക്‌ളേറ്റിന്‍റെ രുചിയില്‍ അരിയാഹാരം കഴിക്കാം. അരി മട്ടയാണെങ്കിലും രുചിയിലും മണത്തിലും ചോക്‌ളേറ്റ്. അതിനൊപ്പം ഔഷധ ഗുണങ്ങൾ കൂടി നിറയുമ്പോൾ " പൂമംഗലം മട്ട" സൂപ്പർ ഹിറ്റാണ്. തൃശൂർ ജില്ലയിലെ പൂമംഗലം പഞ്ചായത്ത് ഇനി അറിയപ്പെടാൻ പോകുന്നത് സ്വന്തമായി വികസിപ്പിച്ചെടുത്ത മട്ട അരിയുടെ പേരിലാകും. 15 കർഷകരുടെ കൂട്ടായ്‌മയില്‍ ഹരിതകർമ്മ സേന മണ്ണിലേക്കിറങ്ങിയപ്പോൾ നാടിന് അഭിമാന നിമിഷം. മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്ന് പ്രത്യേക പരിശീലനം നേടിയ കർഷകർക്ക് പിന്തുണയുമായി പഞ്ചായത്തും കൃഷി ഭവനും ഒപ്പമുണ്ടായിരുന്നു. പൂമംഗലം പടിയൂർ കോളിൽ പൂർണമായും ജൈവരീതിയിലാണ് നെൽകൃഷി ഇറക്കിയത്.

പൂമംഗലം ഗ്രാമം ഇനി 'പൂമംഗലം മട്ട' യുടെ പേരിൽ അറിയപ്പെടും

തവിട് നിലനിർത്തിയാണ് പൂമംഗലം മട്ട വിപണിയിലെത്തുന്നത്. അരി കൂടാതെ അരിപ്പൊടി, അവൽ എന്നിവയും ഉത്പാദിപ്പിക്കുന്നുണ്ട്. രജിസ്‌ട്രേഷൻ പൂർത്തിയായാൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അരിയും അരി ഉത്പന്നങ്ങളും എത്തിക്കാനുള്ള ശ്രമത്തിലാണ് ഹരിത കർമ്മസേന. കഴിഞ്ഞ നാലുവർഷമായി ഇവർ പഞ്ചായത്തിലെ തരിശ് ഭൂമികളിൽ കൃഷി ആരംഭിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.