തൃശ്ശൂര്‍: പൊലീസ് വാഹനമിടിച്ച് ബൈക്ക് യാത്രികന് യുവാവിന് പരിക്ക്. കൊടുങ്ങല്ലൂർ സി.ഐ പദ്മരാജൻ ഔദ്യോഗിക വാഹനത്തിൽ കുടുംബവുമായി സഞ്ചരിക്കവേ തൃശ്ശൂർ കൊക്കാലയിൽവെച്ചാണ് അപകടമുണ്ടായത്. ഗുരതരമായി പരിക്കേറ്റ യുവാവ് തൃശ്ശൂരിലെ സ്വകാര്യആശുപത്രിയിൽ വെൻറിലേറ്ററിലേക്ക് മാറ്റി. സി.ഐയും കുടുംബവുമായി പട്ടാമ്പിയിലേക്ക് പോവുകയായിരുന്നുവെന്നാണ് പ്രഥമിക വിവരം. സി.ഐയുടെ മകൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഔദ്യോഗികാവശ്യങ്ങൾക്കല്ലാതെ സർക്കാർ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നിരിക്കെയാണ് കുടുംബവുമൊത്ത് വാഹനത്തില്‍ ഉദ്യോഗസ്ഥന് യാത്ര ചെയ്തത്.
പൊലീസ് വാഹനമിടിച്ച് ബൈക്ക് യാത്രികന് പരിക്ക് - കൊടുങ്ങല്ലൂരില്‍ വാഹനാപകടം
ഗുരതരമായി പരിക്കേറ്റ യുവാവ് തൃശ്ശൂരിലെ സ്വകാര്യആശുപത്രിയിൽ വെൻറിലേറ്ററിലേക്ക് മാറ്റി. സി.ഐയും കുടുംബവുമായി പട്ടാമ്പിയിലേക്ക് പോവുകയായിരുന്നുവെന്നാണ് പ്രഥമിക വിവരം.