ETV Bharat / state

രോഗിയെന്ന് കരുതി വയോധികയെ പെരുവഴിയിൽ ഇറക്കിവിട്ടു - POLICE HELP

പുതുക്കാട് എസ്എച്ച്ഒ എസ്.പി.സുധീരന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി ഭക്ഷണം വാങ്ങികൊടുത്തശേഷം പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധനക്ക് വിധേയമാക്കി. പനിയോ മറ്റ് രോഗലക്ഷണമോ ഒന്നും ഇല്ലെന്ന് കണ്ടത്തിയതോടെ ഇവരെ ആംബുലൻസില്‍ കിലയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

രോഗബാധ  വയോധിക  പെരുവഴിയിൽ ഇറക്കിവിട്ടു  സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി  POLICE HELP  old women
രോഗബാധയെന്ന് കരുതി വയോധികയെ പെരുവഴിയിൽ ഇറക്കിവിട്ടു
author img

By

Published : Mar 26, 2020, 8:07 AM IST

തൃശൂർ: രോഗബാധ ഉണ്ടെന്ന് കരുതി വീട്ടുജോലിക്ക് നിന്ന വയോധികയെ പെരുവഴിയിൽ ഇറക്കിവിട്ടു. തൃശൂരിന് സമീപം പുതുക്കാട് ദേശീയ പാതയിലാണ് സംഭവം. ദേശീയ പാതയില്‍ അവശ നിലയില്‍ കണ്ടെത്തിയ വൃദ്ധയെ പുതുക്കാട് പൊലീസ് എത്തി ആരോഗ്യ വകുപ്പിന്‍റെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. പൊന്നാനിയിലെ വീട്ടില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ അറുപതുകാരിക്കാണ് ദുരനുഭവമുണ്ടായത്. വീട്ടില്‍ നിന്ന് ഇറക്കി വിട്ട ശേഷം ദേശീയ പാതയില്‍ അവശ നിലയില്‍ കണ്ടെത്തിയ വൃദ്ധയെ കണ്ട നാട്ടുകാർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പുതുക്കാട് എസ്എച്ച്ഒ എസ്.പി.സുധീരന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി ഭക്ഷണം വാങ്ങികൊടുത്തശേഷം പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധനക്ക് വിധേയമാക്കി. പനിയോ മറ്റ് രോഗലക്ഷണമോ ഒന്നും ഇല്ലെന്ന് കണ്ടത്തിയതോടെ ഇവരെ ആംബുലൻസില്‍ കിലയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ആരോഗ്യ വകുപ്പ് അധികൃതർ ആംബുലൻസുമായെത്തിയാണ് ഇവരെ കിലയിലേക്ക് കൊണ്ടുപോയത്. വയോധികയെ പെരുവഴിയിൽ തള്ളിയ വീട്ടുകാരെയും, ഏജൻസിയെയും കുറിച്ച് അന്വേഷണം നടത്തുമെന്ന് പുതുക്കാട് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.