ETV Bharat / state

ആശുപത്രിയിൽ വച്ച് ചാടിപ്പോയി ; മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്

പീഡനക്കേസിൽ അറസ്റ്റിലായ ഉത്തര്‍പ്രദേശ് സ്വദേശി ഷെഹീന്‍ ആണ് ചാടിപ്പോയി മണിക്കൂറുകൾക്കകം പിടിയിലായത്

തൃശൂര്‍ ഗവ മെഡിക്കൽ കോളജ്  വിയ്യൂര്‍ സെന്‍ട്രല്‍ ജയിൽ  പ്രതി ചാടിപ്പോയി  ചാടിപ്പോയ പ്രതി പിടിയിൽ  prisoner escape thrissur  police caught prisoner  viyyur central jail  thrissur govt medical college
ആശുപത്രിയിൽ വച്ച് ചാടിപ്പോയി; മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്
author img

By

Published : Feb 10, 2022, 10:17 PM IST

തൃശൂർ : തൃശൂര്‍ ഗവ. മെഡിക്കൽ കോളജിൽ ചികിത്സക്കെത്തിച്ചപ്പോള്‍ രക്ഷപ്പെട്ട വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ മണിക്കൂറുകള്‍ക്കകം പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശി ഷെഹീന്‍ ആണ് ചാടിപ്പോയി മണിക്കൂറുകൾക്കകം വലയിലായത്. മെഡിക്കൽ കോളജ് പരിസരത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്.

ആശുപത്രിയിൽ വച്ച് ചാടിപ്പോയി; മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്

എറണാകുളം ഏലൂര്‍ പൊലീസ് 2021ലാണ് ഇയാളെ പീഡനക്കേസിൽ അറസ്റ്റ് ചെയ്‌തത്. പിന്നീട് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖമുണ്ടെന്നും ആശുപത്രിയില്‍ ചികിത്സ തേടണമെന്നും പ്രതി ജയില്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

Also Read: ബുര്‍ഖയും പര്‍ദയും ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമെന്ന് ആര്‍.എസ്.എസിന്‍റെ മുസ്ലിം വിഭാഗം

തുടര്‍ന്ന് വ്യാഴാഴ്‌ച രാവിലെ ഇയാളെയും മറ്റ് ചില തടവുകാരെയും ചികിത്സക്കായി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഒ.പിയില്‍ നിന്നും ജയില്‍ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.