ETV Bharat / state

കൊവിഡ് രോഗികൾക്കുള്ള ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാൻ പദ്ധതികള്‍ ദ്രുതഗതിയില്‍

തൃശൂര്‍ ജില്ലയിലെ ജനറൽ ആശുപത്രി, ജില്ല ആശുപത്രി, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം കൊവിഡ് രോഗികൾക്കായുള്ള കിടക്കകളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

author img

By

Published : May 10, 2021, 10:40 PM IST

Updated : May 10, 2021, 10:52 PM IST

Thrissur covid  Thrissur covid tally  Thrissur covid control measures  Thrissur oxygen availability  തൃശൂര്‍ കൊവിഡ്  തൃശൂര്‍ കൊവിഡ് കണക്ക്  തൃശൂര്‍ കൊവിഡ് രോഗികൾ  തൃശൂര്‍ ഓക്സിജൻ ലഭ്യത
എസ്. ഷാനവാസ് ജില്ലാ കലക്ടര്‍

തൃശൂര്‍: ജില്ലയിലെ കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനുളള പദ്ധതികള്‍ ദ്രുതഗതിയില്‍. പതിമൂവായിരം ലിറ്ററിന്‍റെ ഓക്‌സിജൻ പ്ലാന്‍റ് സർക്കാർ മെഡിക്കൽ കോളജിൽ ഉടൻ പ്രവർത്തന സജ്ജമാകും. ജില്ലയിലെ കൊവിഡ് രോഗികളെ ചികിത്സിയ്ക്കുന്നതിന് ആവശ്യമായ ഓക്‌സിജന്‍ ഉറപ്പാക്കിയാണ് മുന്നോട്ടു പോകുന്നതെന്ന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു.

ജില്ല കലക്‌ടർ എസ്. ഷാനവാസ്

മെഡിക്കല്‍ കോളജില്‍ 150 രോഗികളെ ഓക്‌സിജന്‍ സഹായത്തോടെ ചികിത്സിക്കുന്നതിനുള്ള ഓക്‌സിജന്‍ പ്ലാന്‍റ് നിലവിൽ പ്രവര്‍ത്തന സജ്ജമാണ്. അടുത്ത ദിവസങ്ങളില്‍ തന്നെ 13,000 ലിറ്ററിന്‍റെ മറ്റൊരു പ്ലാന്‍റ് കൂടി സ്ഥാപിക്കുo. ഇതോടെ 300 രോഗികള്‍ക്ക് ഓക്‌സിജന്‍ സഹായത്തോടെയുള്ള കിടക്കകൾ മെഡിക്കല്‍ കോളജില്‍ ലഭ്യമാകും.

കൂടുതൽ വായനയ്ക്ക്: ഓക്‌സിജൻ ക്ഷാമം; റെയിൽവേയുടെ ഓക്‌സിജൻ എക്‌സ്‌പ്രസുകൾ കേരളത്തിലേക്കും

തൃശൂര്‍ ജനറല്‍ ആശുപത്രി, ജില്ല ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിൽ ഒന്നായ ലുലു സിഎഫ്എല്‍ടിസിയില്‍ 750 കിടക്കകൾക്ക് ഓക്‌സിജന്‍ സംവിധാനം ഒരുക്കാനുള്ള നടപടികള്‍ രണ്ടാഴ്‌ചക്കകം പൂര്‍ത്തിയാക്കും. ഇതോടെ ജില്ലയിലെ ബി, സി കാറ്റഗറികളിലുള്ള രോഗികൾക്ക് രണ്ടായിരത്തോളം കിടക്കകൾ കൂടുതലായി ലഭ്യമാകും. ജില്ലയിലെ കൊവിഡ് വാർ റൂമും തോപ്പ് സ്റ്റേഡിയത്തിലെ ഓക്‌സിജൻ സംഭരണ കേന്ദ്രവും സന്ദർശിച്ച് കലക്‌ടർ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകി.

Last Updated : May 10, 2021, 10:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.