ETV Bharat / state

ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട വീട്ടമ്മക്ക് വീട് നൽകിയില്ലെന്ന് ആക്ഷേപം - Life Mission project

മൂന്നു മാസത്തിനുള്ളിൽ വീട് നിർമിച്ചു നൽകണമെന്ന മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ് പഞ്ചായത്ത് അധികൃതർ അവഗണിക്കുകയായിരുന്നു.

പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ  തൃശൂർ വാർത്ത  ലൈഫ് മിഷൻ പദ്ധതി  Life Mission project  thrissur news
പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ; ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട വീട്ടമ്മക്ക് വീട് നൽകിയില്ലെന്ന് ആക്ഷേപം
author img

By

Published : Mar 19, 2020, 11:16 PM IST

തൃശൂർ: പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കാരണം ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടും വീട് ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ് ഷീബയെന്ന വീട്ടമ്മ. 2018ൽ ജില്ലാ കലക്‌ടറുടെ ജനസമ്പർക്ക പരിപാടിയിലാണ് ഷീബയെ ലൈഫ്‌ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പിന്നീട് വരന്തരപ്പിള്ളി പഞ്ചായത്ത് സെക്രട്ടറി ഷീബക്ക് വീട് അനുവദിച്ചുകൊണ്ടുള്ള കത്ത് നൽകുകയായിരുന്നു. തുടർന്നുള്ള ഗ്രാമസഭകളിലും ഇവരെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും രണ്ട് വർഷമായിട്ടും തുടർ നടപടികളൊന്നും പഞ്ചായത്ത് എടുത്തില്ല. ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട ഷീബയുടെ രേഖകൾ കൃത്യസമയത്ത് കമ്പ്യൂട്ടറിൽ ചേർക്കാതിരുന്ന പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് ഈ കുടുംബത്തിന് തിരിച്ചടിയായത്.

പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ; ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട വീട്ടമ്മക്ക് വീട് നൽകിയില്ലെന്ന് ആക്ഷേപം

വീണ്ടും പരാതിയുമായി പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും പുതിയ അപേക്ഷ നൽകണമെന്ന കാരണം പറഞ്ഞ് ഇവരെ മടക്കിവിടുകയായിരുന്നു. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥ ചൂണ്ടികാണിച്ച് പൊതുപ്രവർത്തകനായ കെ.ജി.രവീന്ദ്രനാഥിൻ്റെ സഹായത്തോടെ ഷീബ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. വിഷയത്തിൽ ഇടപ്പെട്ട കമ്മീഷൻ അംഗം പി.മോഹൻദാസ് പഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഷീബക്ക് വീടിനുവേണ്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരികയാണെന്നുള്ള റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി കമ്മീഷന് നൽകിയെങ്കിലും ഒരു വർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും പഞ്ചായത്ത് എടുത്തില്ല.

തുടർന്ന് ഈ കുടുംബം നൽകിയ പരാതിയിൽ മൂന്നു മാസത്തിനുള്ളിൽ വീട് നിർമിച്ചു നൽകണമെന്ന മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ് പഞ്ചായത്ത് അധികൃതർ അവഗണിക്കുകയായിരുന്നു. ഉത്തരവ് ഇറങ്ങി അഞ്ച് മാസം പിന്നിട്ടിട്ടും വീടിനുവേണ്ട നടപടികൾ എടുക്കാതെ പഞ്ചായത്ത് അലംഭാവം കാണിക്കുകയാണെന്നാണ് ഇവരുടെ പരാതി. ആറ് വർഷം മുൻപ് ഭർത്താവ് മരിച്ചതോടെ ഷീബയുടെ സഹോദരന്‍റെ ചെറിയ വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. മകളും വിദ്യാർഥിയായ മകനും ഉൾപ്പെടുന്നതാണ് ഇവരുടെ കുടുംബം.

മൂന്നുവർഷം മുൻപാണ് കാൻസർ രോഗം ബാധിച്ച് ഷീബയുടെ വലതുകാൽ മുറിച്ചുമാറ്റിയത്. ചികിത്സക്കുള്ള പണംപോലും ഇല്ലാതെ ബുദ്ധിമുട്ടുകയാണ് ഈ വീട്ടമ്മ. മകളുടെ വിവാഹം കഴിഞ്ഞതിന്‍റെ ബാധ്യതയും, മകന്‍റെ പഠനചിലവും ഇവരെ ദുരിതത്തിലാക്കുകയാണ്. സ്വന്തമായുള്ള അഞ്ച് സെന്‍റ് ഭൂമി മാത്രമാണ് ഇവരുടെ സമ്പാദ്യം. വെള്ളാരംകുന്നിൽ വാടക വീട്ടിലാണ് ഇവർ ഇപ്പോൾ കഴിയുന്നത്. മുപ്ലിയത്ത് ശീതളപാനിയം കടയാണ് ഈ കുടുംബത്തിന്‍റെ ഉപജീവനമാർഗം. പഞ്ചായത്ത് അധികൃതർ ഇടപ്പെട്ട് ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിന്‍റെ നിർമാണം ഉടൻ ആരംഭിക്കണമെന്നാണ് ഈ നിർധന കുടുംബത്തിന്‍റെ ആവശ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.