തൃശൂര്‍ : പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍യാത്രക്കാരും ടോള്‍ ജീവനക്കാരും തമ്മില്‍ കൂട്ടത്തല്ല്. ഞായറാഴ്ചയാണ് അടിപിടി നടന്നത്. മുന്നിലെ വാഹന യാത്രക്കാര്‍ പണം നല്‍കാത്തതിനെ ചൊല്ലി ടോള്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടായപ്പോള്‍ കാത്തുനില്‍ക്കേണ്ടിവന്ന കാര്‍ യാത്രികരാണ് ആദ്യം പ്രശ്‌നമുണ്ടാക്കിയത്.
Also Read: ഗൂഢാലോചന കേസ്: ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ശബ്‌ദ സാമ്പിൾ പരിശോധിക്കുന്നു
ഷിഫ്റ്റ് ഇന്‍ ചാര്‍ജായ ജീവനക്കാരനെ തല്ലിയതോടെ മറ്റ് ടോള്‍ ജീവനക്കാര്‍ കൂട്ടമായി വന്ന് കാര്‍ യാത്രികരെ മര്‍ദിക്കുകയായിരുന്നു. ഇരുകൂട്ടരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.