ETV Bharat / state

കരുവന്നൂർ ബാങ്കിൽ നിന്ന് വായ്‌പയെടുത്ത ഒരാള്‍ കൂടി ജീവനൊടുക്കി

കൽപ്പണിക്കാരനായിരുന്ന ജോസ് മകളുടെ വിവാഹ ആവശ്യത്തിനായി നാല് ലക്ഷം രൂപ ബാങ്കില്‍ നിന്നും വായപയെടുത്തിരുന്നു

Karuvannor bank suicide thrissur  Karuvannor bank  Karuvannor bank suicide  തൃശൂര്‍  കരുവന്നൂർ ബാങ്ക്‌  ഒരാള്‍ കൂടി ജീവനൊടുക്കി  കരുവന്നൂർ ബാങ്ക്‌ ആത്‌മഹത്യ  ആത്‌മഹത്യ
കരുവന്നൂർ ബാങ്കിൽ നിന്ന് വായ്‌പയെടുത്ത ഒരാള്‍ കൂടി ജീവനൊടുക്കി
author img

By

Published : Oct 28, 2021, 11:22 AM IST

തൃശൂര്‍: കരുവന്നൂർ ബാങ്കിൽ നിന്ന് വായ്‌പയെടുത്ത ഒരാള്‍ കൂടി ജീവനൊടുക്കി. മാപ്രാണം സ്വദേശി ആലപ്പാടന്‍ ജോസ്(60) ആണ് ആത്മഹത്യ ചെയ്‌തത്. കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്നും ജപ്‌തി നോട്ടീസ് വന്നിരുന്നു.

കൽപ്പണിക്കാരനായിരുന്ന ജോസ് മകളുടെ വിവാഹ ആവശ്യത്തിനായി നാല് ലക്ഷം രൂപ ബാങ്കില്‍ നിന്നും വായപയെടുത്തിരുന്നു. കഴിഞ്ഞ ദിവസം ബാങ്കിൽ നിന്ന് ജപ്‌തി നോട്ടീസ് വന്നിരുന്നു. ഉടൻ പണം തിരിച്ചടച്ചില്ലെങ്കിൽ ജപ്‌തി നടപടികളുമായി മുന്നോട്ട്‌ പോകുമെന്ന് ബാങ്ക് ജീവനക്കാർ പലതവണ ജോസിനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നതായും വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.

ALSO READ: ഒറ്റപ്രസവത്തില്‍ പിറന്നത് നാല് കണ്‍മണികള്‍, ഹൈദരാബാദില്‍ അപൂര്‍വ പ്രസവം

കൊവിഡ് കാലമായതോടെ ജോസിന് കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ പല തവണ വായ്‌പ തിരിച്ചടവ് മുടങ്ങി. ഇതിനു പിന്നാലെയാണ് ജപ്‌തി നോട്ടീസ് വന്നത്. നേരത്തെ ബാങ്കില്‍ നിന്നും ജപ്‌തി നോട്ടീസ് വന്നതിനെ തുടര്‍ന്ന് മുകുന്ദൻ എന്നയാളും ആത്മഹത്യ ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.