ETV Bharat / state

കള്ളനോട്ടുകളുമായി കാസര്‍കോട് സ്വദേശി തൃശൂരില്‍ പിടിയില്‍ - ranjith

കാസർകോട് കോട്ടമല ഭീമനടി മാങ്ങോട് സ്വദേശി രഞ്ജിത്താണ് പിടിയിലായത്

Fake note  അര ലക്ഷം  കള്ളനോട്ടുകൾ  തൃശൂർ  രമണന്‍റെ മകൻ രഞ്ജിത്ത്  ചാലക്കുടി ഡിവൈഎസ്പി സംഘം  thrissur  fake notes  ranjith  chalakudy DYSP
അര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി ഒരാൾ പിടിയിൽ; പിടികൂടിയത് ഒറിജനിലിനെ വെല്ലുന്ന കള്ളനോട്ടുകൾ
author img

By

Published : Feb 3, 2020, 2:24 PM IST

തൃശൂർ: അര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി ഒരാളെ പൊലീസ് പിടികൂടി. കാസർകോട് കോട്ടമല ഭീമനടി മാങ്ങോട് സ്വദേശി കിള്ളിമല വീട്ടിൽ രമണന്‍റെ മകൻ രഞ്ജിത്തിനെയാണ് തൃശൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കൊടകരയിൽ കഞ്ചാവുമായി പിടിയിലായ യുവാവിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കള്ളനോട്ട് സംഘത്തിലെത്തിച്ചത്. കള്ളനോട്ടിന്‍റെ ഉറവിടത്തെപ്പറ്റിയും വിതരണം ചെയ്യുന്ന പ്രദേശങ്ങളിലും വിശദമായ അന്വേഷണം നടത്തുമെന്ന് ചാലക്കുടി ഡിവൈഎസ്‌പി അറിയിച്ചു.

തൃശൂർ: അര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി ഒരാളെ പൊലീസ് പിടികൂടി. കാസർകോട് കോട്ടമല ഭീമനടി മാങ്ങോട് സ്വദേശി കിള്ളിമല വീട്ടിൽ രമണന്‍റെ മകൻ രഞ്ജിത്തിനെയാണ് തൃശൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കൊടകരയിൽ കഞ്ചാവുമായി പിടിയിലായ യുവാവിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കള്ളനോട്ട് സംഘത്തിലെത്തിച്ചത്. കള്ളനോട്ടിന്‍റെ ഉറവിടത്തെപ്പറ്റിയും വിതരണം ചെയ്യുന്ന പ്രദേശങ്ങളിലും വിശദമായ അന്വേഷണം നടത്തുമെന്ന് ചാലക്കുടി ഡിവൈഎസ്‌പി അറിയിച്ചു.

Intro:അര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി കാസർഗോഡ് സ്വദേശി പിടിയിൽ .പിടികൂടിയത് ഒറിജനിലിനെ വെല്ലുന്ന കള്ളനോട്ടുകൾ
Body:
ആളൂർ: അര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി ഒരാളെ ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷും സംഘവും പിടികൂടി. കാസർഗോഡ് കോട്ടമല ഭീമനടി മാങ്ങോട് സ്വദേശി കിള്ളിമല വീട്ടിൽ രമണന്റെ മകൻ രഞ്ജിത്ത് (30 വയസ്) ആണ് പിടിയിലായത്.

കഴിഞ്ഞ ദിവസം കൊടകരയിൽ കഞ്ചാവുമായി പിടിയിലായ യുവാവിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ട്രെയിൻ വഴി കഞ്ചാവ് കടത്ത് നിർലോഭം നടക്കുന്നതായി മനസ്സിലായതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി ചാലക്കുടി ഡിവൈഎസ്പിയുടെ കീഴിൽ വരുന്ന പുതുക്കാട് കൊടകര ആളൂർ ചാലക്കുടി കൊരട്ടി പോലീസ് സ്റ്റേഷൻ പരിധികളിലെ റെയിൽവേ സ്റ്റേഷനുകളും ബസ്റ്റാന്റുകളും കേന്ദ്രീകരിച്ച് പ്രത്യേകാന്വേഷണ സംഘം നിരീക്ഷണം നടത്തി വരികയായിരുന്നു.
പതിവുപോലെ ഇന്ന് അതിരാവിലെ മുതൽ ട്രെയിനിൽ വരുന്നവരെ നിരീക്ഷിക്കുന്നതിനിടയിൽ കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനിൽ ഷോൾഡർ ബാഗുമായി വന്നിറങ്ങിയ യുവാവ് അപരിചിതഭാവേന റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് കണ്ട ഷാഡോ പോലീസ് സ്ഥലം യുവാവിനെ വിശദമായി ചോദ്യം ചെയ്യവേ പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ബാഗിൽ സൂക്ഷിച്ചിരുന്ന അറുപത്തിമൂന്നോളം അഞ്ഞൂറു രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തിയത്.

യുവാവിനെ ആളൂർ സ്റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യലിൽ മംഗലാപുരം സ്വദേശിയായ തന്റെ ഒരു സുഹൃത്തിൽ നിന്നും ലഭിച്ചവയാണ് കള്ളനോട്ടുകളെന്നും എറണാകുളത്തും മറ്റും വിതരണം ചെയ്യാനാണ് കൊണ്ടുവന്നതെന്നുമാണ് ഇയാൾ പറയുന്നതെങ്കിലും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
കള്ളനോട്ടിന്റെ ഉറവിടത്തെപറ്റിയും വിതരണം ചെയ്യുന്ന പ്രദേശങ്ങളിലും വിശദമായ അന്വേഷണം നടത്തുമെന്ന് ചാലക്കുടി ഡിവൈഎസ്പി അറിയിച്ചു.
പ്രത്യേകാന്വേഷണ സംഘത്തിൽ ആളൂർ എസ്ഐ സുശാന്ത് കെ.എസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ്, സിപിഒ അനീഷ്, ആളൂർ സ്റ്റേഷനിലെ അഡീഷണൽ എസ്ഐമാരായ രവി, സത്യൻ, എഎസ്ഐ ദാസൻ, സീനിയർ സിപിഒ ടെസ്സി, സിപിഒ സുരേഷ് കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.

ഈയിടെ ഇതു രണ്ടാം തവണയാണ് ചാലക്കുടി ഡിവൈഎസ്പിയും സംഘവും കള്ളനോട്ടുകൾ പിടികൂടുന്നത്. കുറച്ചു നാൾ മുമ്പ് കൊടകര കൊളത്തൂർ സ്വദേശി ഹരിദാസ് എന്നയാളിൽ നിന്നും കള്ളനോട്ടുകൾ പിടികൂടിയിരുന്നു. അന്ന് കള്ളനോട്ടടിക്കാനുള്ളപ്രിൻററും അനുബന്ധ സാമഗ്രികളുമായാണ് ഹരിദാസ്പിടിയിലായത്. പിടിയിലായ രഞ്ജിത്തിനെ വൈദ്യ പരിശോധനയും മറ്റും പൂർത്തിയാക്കി ചാലക്കുടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.