ETV Bharat / state

ബക്കറ്റ് വെള്ളത്തിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം; ഒന്നര വയസുകാരി മരിച്ചത് കാട്ടൂരില്‍ - മലയാളം വാർത്തകൾ

തൃശൂർ കാട്ടൂരിൽ കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ കണ്ടെത്തിയ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Baby death  child died after falling into a bucket of water  child death thrissur  kerala news  malayalam news  വെള്ളത്തിൽ വീണ് ഒന്നര വയസുകാരി മരിച്ചു  ഒന്നര വയസുള്ള കുട്ടി  കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ  ബക്കറ്റ് വെള്ളത്തിൽ വീണ് മരിച്ചു  കാട്ടൂരിൽ കുഞ്ഞ് മരിച്ചു  കേരള വാർത്തകൾ  മലയാളം വാർത്തകൾ  വെള്ളത്തിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
author img

By

Published : Jan 27, 2023, 4:51 PM IST

തൃശൂർ: കാട്ടൂരിൽ ഒന്നര വയസുള്ള കുട്ടി കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ വീണ് മരിച്ചു. കാട്ടൂർ പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജിന്‍റെ മകൾ എൽസ മരിയ ആണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രിയാണ് അപകടം നടന്നത്.

ജോർജിന്‍റെ മൂന്ന് മക്കളിലെ ഏക പെൺകുട്ടിയാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ ബാത്ത് റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ അത് വഴി വന്ന കാട്ടൂർ സിഐ മഹേഷ് കുമാറും സംഘവും പൊലീസ് ജീപ്പിൽ തേക്കും മൂലയിലുള്ള യൂണിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.