തൃശൂർ: ചാവക്കാട് പുന്നയില്‍ വെട്ടേറ്റ് മരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്‍റെ മൃതദേഹം ഖബറടക്കി. പുന്നയില്‍ ജുമുഅ മസ്ജിദില്‍ ഇന്നലെ രാത്രി പത്തോടെയായിരുന്നു സംസ്കാരം. കോണ്‍ഗ്രസ് നേതാക്കളുള്‍പ്പടെ വന്‍ജനാവലിയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായെത്തിയത്. പുന്നയിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റായിരുന്നു നൗഷാദ്.
നൗഷാദ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് കഴിഞ്ഞദിവസം വൈകിട്ട് പുന്ന സെന്‍ററില്‍ വച്ച് വെട്ടേറ്റത്. പരിക്കേറ്റ മറ്റു മൂന്നുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.