ETV Bharat / state

തൃശൂരില്‍ ഒമ്പത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; 39 കാരന് 11 വർഷം തടവും ഇരുപതിനായിരം രൂപ പിഴയും

തൃശൂരിൽ വിദ്യാർഥിയ്‌ക്ക് നേരെ ഉണ്ടായ ലൈംഗിക പീഡനത്തിൽ മൂന്ന് വർഷത്തിന് ശേഷം പ്രതിയ്‌ക്ക് ശിക്ഷ. എറണാകുളം സ്വദേശി ഷൈൻഷാദിനാണ് 11 വർഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്

പോക്സോ  pocso  POCSO case thrissur  sexually assaulting nine year old boy  POCSO case Punishment thrissur
പീഡനക്കേസിലെ വിധി
author img

By

Published : May 5, 2023, 8:56 AM IST

തൃശൂർ: ഒമ്പത് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 39 കാരന് 11 വർഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. എറണാകുളം വടക്കേക്കര ആലുംതുരുത്ത് സ്വദേശി ഷൈൻഷാദിനെയാണ് കോടതി ശിക്ഷിച്ചത്. ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്‌ജി കെ പി പ്രദീപാണ് ശിക്ഷ വിധിച്ചത്.

2020 ലായിരുന്നു കേസിനാസ്‌പദമായ സംഭവം. മാള പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം നടത്തി കുറ്റംപത്രം സമര്‍പ്പിച്ചത്. 11 വർഷം തടവും ഇരുപതിനായിരം രൂപ പിഴയടക്കാനുമാണ് വിധിയിലുള്ളത്. പിഴത്തുക അടക്കാത്ത പക്ഷം നാലു മാസം കൂടി അധിക ശിക്ഷ അനുഭവിക്കണം. പിഴ തുക ആക്രമണം നേരിട്ട കുട്ടിയ്‌ക്ക് നൽകാനും വിധിയിലുണ്ട്.

കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എൻ സിനിമോൾ ആണ് ഹാജരായത്. മാള പൊലീസ് സ്റ്റേഷൻ എസ്ഐമാരായിരുന്ന എ വി ലാലു, ഐ സി ചിത്തരഞ്‌ജൻ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ രജനി ടി ആർ ആണ് കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനെ സഹായിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.