ETV Bharat / state

രാത്രി നടത്തം; പൊതു ഇടത്തിൽ അവകാശമുറപ്പിച്ച് തൃശൂരിലെ പെൺകൂട്ടം - 'പൊതു ഇടം എന്‍റേതും' തൃശൂർ

നാടൻപാട്ടും കഥ പറച്ചിലും സൗഹൃദം പങ്കുവെച്ചും രാത്രി നടത്തമെന്ന ആശയത്തെ സ്ത്രീകൾ ആഘോഷമാക്കി. രാത്രികളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ സമൂഹത്തെ പ്രാപ്തമാക്കുക എന്നതായിരുന്നു രാത്രി നടത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

NIGHT WALK WOMEN IN THRISSUR പൊതുഇടത്തിൽ അവകാശമുറപ്പിച്ച് തൃശൂരിലെ പെൺകൂട്ടം 'പൊതു ഇടം എന്‍റേതും' night walk kerala നൈറ്റ് വാക്ക് തൃശൂർ 'പൊതു ഇടം എന്‍റേതും' തൃശൂർ NIGHT WALK THRISSUR
രാവിൽ നടന്ന് പൊതുഇടത്തിൽ അവകാശമുറപ്പിച്ച് തൃശൂരിലെ പെൺകൂട്ടം
author img

By

Published : Dec 30, 2019, 2:54 AM IST

Updated : Dec 30, 2019, 4:52 AM IST

തൃശൂർ: 'പൊതു ഇടം എന്‍റേതും' എന്ന മുദ്രാവാക്യത്തിൽ സംസ്ഥാന സർക്കാരിന്‍റെ സ്ത്രീ ശാക്തീകരണപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച നൈറ്റ് വാക്കിന് തൃശൂരിലും ആവേശകരമായ തുടക്കം. വനിതാ ശിശുവികസന വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിൽ കോർപ്പറേഷൻ, കുന്നംകുളം, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാവക്കാട്, ഗുരുവായൂർ, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നീ നഗരങ്ങളിലാണ് സ്ത്രീകൾ നടക്കാനിറങ്ങിയത്.

തൃശൂർ നഗരസഭ പരിധിയിലെ അരണാട്ടുകര പള്ളി, രേവതിമൂല, ഒളരി പള്ളി, പൂങ്കുന്നം, കുറിഞാക്കൽ, എന്നിവിടങ്ങളിൽ നിന്നാണ് രാത്രി നടത്തം തുടങ്ങിയത്. തൃശൂർ നഗരത്തിൽ മേയർ അജിത വിജയന്‍, ഗീത ഗോപി എം.എല്‍.എ, കൗൺസിലർമാര്‍ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവര്‍ മൂന്നു കിലോമീറ്ററോളം നടന്ന് അയ്യന്തോളിലുള്ള കലക്‌ടറേറ്റിനു സമീപത്ത് നടത്തം അവസാനിപ്പിച്ചു. പൊതു ഇടങ്ങളും രാത്രികളും തങ്ങളുടേതാണെന്ന് നടത്തിനെത്തിയവർ പ്രതിജ്ഞയെടുത്തു. പാട്ടുപാടിയും സൗഹൃദം പങ്കുവെച്ചും രാത്രി നടത്തമെന്ന ആശയത്തെ സ്ത്രീകൾ ആഘോഷമാക്കി.

രാത്രി നടത്തം; പൊതു ഇടത്തിൽ അവകാശമുറപ്പിച്ച് തൃശൂരിലെ പെൺകൂട്ടം

ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളിലും രാത്രി നടത്തം സംഘടിപ്പിച്ചിരുന്നു. രാത്രിയിൽ സഞ്ചരിക്കുന്ന സ്ത്രീകളെ മോശമായി കാണുന്ന സമീപനത്തെ പ്രതിരോധിക്കുക എന്ന ആശയം കൂടിയായിരുന്നു 'പൊതു ഇടം എന്‍റേതും' എന്ന പരിപാടി. രാത്രി നടത്തത്തിനിടെ ശല്യമുണ്ടായാൽ പൊലീസിനെ അറിയിക്കാനുള്ള സൗകര്യങ്ങളും ജില്ലാ പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രികളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ സമൂഹത്തെ പ്രാപ്തമാക്കുക എന്നതായിരുന്നു രാത്രി നടത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

Intro:സംസ്ഥാന സർക്കാരിന്റെ സ്ത്രീ ശാക്തീകരണപരിപാടികളുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാത്രി 11 മുതൽ പുലർച്ചെ 1 വരെ സംഘടിപ്പിക്കുന്ന രാത്രി നടത്തത്തിന് തൃശ്ശൂരിലും ആവേശകരമായ തുടക്കം...
Body:'പൊതു ഇടം എന്റേതും' എന്ന സന്ദേശത്തോടെയാണ് സംസ്ഥാന സർക്കർ വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ത്രീ ശാക്തീകരണപരിപാടികളുടെ ഭാഗമായി രാത്രി നടത്തം സംഘടിപ്പിച്ചത്.തൃശ്ശൂര്‍
ജില്ലയിൽ കോർപ്പറേഷൻ, കുന്നംകുളം, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാവക്കാട്, ഗുരുവായൂർ,കൊടുങ്ങല്ലൂർ, ചാലക്കുടി, എന്നീ നഗരങ്ങളിലാണ് സ്ത്രീകൾ നടക്കാനിറങ്ങിയത്. തൃശൂർ നഗരസഭ പരിധിയിലെ അരണാട്ടുകര പള്ളി, രേവതിമൂല, ഒളരി പള്ളി, പൂങ്കുന്നം, കുറിഞാക്കൽ, എന്നിവിടങ്ങളിൽ നിന്നാണ് രാത്രി നടത്തം തുടങ്ങിയത്. തൃശൂർ നഗരത്തിൽ മേയർ അജിത വിജയനും ഗീത ഗോപി എം.എല്‍.എയും കൗൺസിലർമാരും അടക്കമുള്ള വിവിധ മേഖലകളിൽ നിന്നുള്ളവരുമായി അഞ്ച്‌ ഗ്രൂപ്പുകളായി തിരിഞായിരുന്നു നടത്തം. മൂന്നു കിലോമീറ്ററോളം നടന്ന് അയ്യന്തോളിലുള്ള കലക്‌ടറേറ്റിനു സമീപത്ത് നടത്തം അവസാനിപ്പിച്ചു.പൊതു ഇടങ്ങളും രാത്രികളും തങ്ങളുടേതാണെന്ന് നടത്തിനെത്തിയവർ പ്രതിജ്ഞയെടുത്തു.നാടൻപാട്ടും കഥ പറച്ചിലും സൗഹൃദം പങ്കുവെച്ചും രാത്രി നടത്തത്തെ ആഘോഷമാക്കി....

ഹോള്‍ഡ്..കൂട്ടം കൂടിയുള്ള പാട്ട്
Conclusion:ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളിലും രാത്രി നടത്തം സംഘടിപ്പിച്ചിരുന്നു.രാത്രിയിൽ സഞ്ചരിക്കുന്ന സ്ത്രീകളോട് മോശമായി പെരുമാറുന്നവർക്കുള്ള മുന്നറിയിപ്പു കൂടിയായിരുന്നു രാത്രി നടത്ത പരിപാടി.മാർച്ച് 8 വനിതാ ദിനം വരെ എല്ലാ ആഴ്ചകളിലും രാത്രി നടത്തം സംഘടിപ്പിക്കുന്നുണ്ട്. രാത്രി നടത്തത്തിനിടെ ശല്യമുണ്ടായാൽ പൊലീസിനെ അറിയിക്കാനുള്ള സൗകര്യങ്ങളും ജില്ലാ പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.രാത്രികളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ പ്രാപ്തമാക്കുകയാണ് രാത്രി നടത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ഇ ടിവി ഭാരത്
തൃശ്ശൂർ
Last Updated : Dec 30, 2019, 4:52 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.