ETV Bharat / state

അൻസിയുടെ മൃതദേഹം 25 ന് നാട്ടിൽ എത്തിക്കും - ancy

പോസ്റ്റ് മോർട്ടം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അൻസിയുടെ മൃതദേഹം ന്യൂസിലൻഡ് പൊലീസ് ഇന്ത്യൻ എംബസിക്ക് കൈമാറി.

കൊല്ലപ്പെട്ട അൻസി
author img

By

Published : Mar 22, 2019, 1:59 PM IST

ന്യൂസിലൻഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അൻസിയുടെ മൃതദേഹം ഈ മാസം 25 ന് നാട്ടിലെത്തിക്കും. തിങ്കളാഴ്ച രാവിലെ മൂന്ന് മണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിലെത്തുന്ന മൃതദേഹം അന്നു തന്നെ കൊടുങ്ങല്ലൂരില്‍ ഖബറടക്കും. പോസ്റ്റ് മോർട്ടം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അൻസിയുടെ മൃതദേഹം ന്യൂസിലൻഡ് പൊലീസ് ഇന്ത്യൻ എംബസിക്ക് കൈമാറി. ന്യൂസിലൻഡിലെ അൽ നൂർ മസ്ജിദിൽ മാർച്ച് 15 വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനിടയിലുണ്ടായ ഭീകരാക്രമണത്തിലാണ് അൻസി ഉൾപ്പടെ അമ്പത് പേർ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എല്ലാവർക്കും ഒരു സ്മാരകം എന്ന നിലയിൽ ന്യൂസിലാൻഡില്‍ അടക്കം ചെയ്യാമെന്ന നിർദേശം ന്യൂസിലൻഡ് സർക്കാർ മുന്നോട്ട് വെച്ചെങ്കിലും അൻസിയുടെ ഭർത്താവ് അബ്ദുൽ നാസർ ആവശ്യം നിരസിച്ചിരുന്നു. കൊടുങ്ങല്ലൂർ ടി കെ എസ് പുരം പരേതനായ കരിപ്പിക്കുളം അലി ബാവയുടെ മകളായ അൻസി ഒരു വർഷം മുമ്പാണ് ഉപരിപഠനത്തിനായി ന്യൂസിലാൻഡിൽ എത്തിയത് .

Intro:Body:

ന്യൂസിലാന്റിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അൻസിയുടെ മൃതദേഹം ഈ മാസം 25 ന് നാട്ടിലെത്തിക്കും.

തിങ്കളാഴ്ച രാവിലെ മൂന്ന് മണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിലെത്തുന്ന മൃതദേഹം അന്നു തന്നെ ഖബറടക്കും. പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അൻസിയുടെ മൃതദേഹം ന്യൂസിലാന്റ് പൊലീസ് ഇന്ത്യൻ എംബസിക്ക് കൈമാറിയിട്ടുണ്ട്.

ന്യൂസിലാന്റ് ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ അൽ നൂർ മസ്ജിദിൽ വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനിടയിലുണ്ടായ ഭീകരാക്രമണത്തിലാണ് അൻസി ഉൾപ്പടെ അമ്പത് പേർ കൊല്ലപ്പെട്ടത്.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എല്ലാവർക്കും ഒരു സ്മാരകം എന്ന നിലയിൽ ന്യൂസിലാന്റൽ അടക്കം ചെയ്യാമെന്ന നിർദേശം ന്യൂസിലാന്റ് ഗവണ്മെന്റ് മുന്നോട്ട് വച്ചെങ്കിലും അൻസിയുടെ ഭർത്താവ് അബ്ദുൽ നാസർ ആവശ്യം നിരസിച്ചിരുന്നു.

കൊടുങ്ങല്ലൂർ ടി കെ എസ് പുരം പരേതനായ കരിപ്പിക്കുളം അലി ബാവയുടെ മകളും, ലോകമലേശ്വരം പൊന്നാത്ത് നാസറിന്റെ ഭാര്യയുമായ അൻസി ഒരു വർഷം മുൻപാണ് പഠനത്തിനായി ന്യൂസിലാന്റിലേക്ക് തിരിച്ചത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.