തൃശ്ശൂർ: ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 68 സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചതിൽ ഒരെണ്ണം ഒഴികെ ബാക്കി എല്ലാം ഫലങ്ങളും നെഗറ്റീവാണ്. ഇതോടെ ജില്ലയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 6 ആയി. ഇതിൽ രണ്ടു പേർ നേരെത്ത രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. 4 പേരാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളത്. 26 സാമ്പിളുകൾ വെളളിയാഴ്‌ച പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 552 എണ്ണത്തിന്‍റെ ഫലം വന്നിട്ടുണ്ട്. 26 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്. കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 13455 ആയി അതിൽ 13408 പേരും വീടുകളുലും 47 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്‌ച 6 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്നവരിൽ 9 പേരെ ഡിസ്‌ചാർജ് ചെയ്‌തു. 57 പേർ വീടുകളിലെ ക്വാറന്‍റൈൻ പൂർത്തിയാക്കി.
തൃശ്ശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു - കോവിഡ് 19 സ്ഥിരീകരിച്ചു
ജില്ലയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 6 ആയി. ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 13455 ആയി.