ETV Bharat / state

അപേക്ഷകളിലെ സുപ്രധാന തിരുത്തിക്കലുകള്‍ മുതല്‍ പുലിക്കളിയിലെ പെണ്‍ പ്രാതിനിധ്യം വരെ ; ലിംഗ വിവേചനത്തിനെതിരായ പോരാട്ടം തുടർന്ന് വിനയ - woman police officer continues battle to equality

സർക്കാർ ഓഫിസുകളിലേക്കുള്ള അപേക്ഷകൾ ജെൻഡർ ന്യൂട്രലാക്കാനുള്ള സർക്കുലർ പുറത്തിറക്കിയത് വിനയയുടെ പോരാട്ടത്തിന്‍റെ ഫലമായായിരുന്നു

എൻ എ വിനയ  ലിംഗ വിവേചനങ്ങൾക്കെതിരെ പോരാടി എൻഎ വിനയ  വിനയ  N A Vinaya  NA Vinaya Police Officer  എൻ എ വിനയ എന്ന പൊലീസ് ഉദ്യോഗസ്ഥ  ലിംഗ വിവേചനങ്ങൾക്കെതിരായ പോരാട്ടം തുടർന്ന് വിനയ  woman police officer continues battle to equality  NA Vinaya continues battle to ensure equality
അപേക്ഷ ഫോം മുതൽ പുലിക്കളി വരെ; ലിംഗ വിവേചനങ്ങൾക്കെതിരായ പോരാട്ടം തുടർന്ന് വിനയ
author img

By

Published : Nov 16, 2022, 8:21 PM IST

തൃശൂർ : മാറ്റത്തിന് പ്രേരകമാവുക എന്ന പാതയിലേക്ക് കടന്നുചെല്ലാൻ മടിക്കുന്നവരാണ് അധികവും. പലപ്പോഴും നിലവിലുള്ള സാമൂഹിക കൽപ്പനകൾക്കെതിരെ ഏറ്റുമുട്ടേണ്ടി വരുമെന്നതിനാൽ പലരും ഇതിന് മുതിരാറില്ല. എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി, സമൂഹത്തിലെ ലിംഗ വിവേചനങ്ങൾക്കെതിരെയും, അസമത്വങ്ങൾക്കെതിരെയും പോരാടുകയാണ് എൻ എ വിനയ എന്ന പൊലീസ് ഉദ്യോഗസ്ഥ.

അടുത്തിടെ സർക്കാർ ഓഫിസുകളിലേക്കുള്ള അപേക്ഷകൾ ജെൻഡർ ന്യൂട്രലാക്കാനുള്ള സർക്കുലർ പുറത്തിറക്കിയത് വിനയയുടെ പോരാട്ടത്തിന്‍റെ ഫലമായാണ്. അപേക്ഷാ ഫോമുകളിൽ ഭാര്യ എന്ന പ്രയോഗം മാറ്റി പങ്കാളി എന്നാക്കിയതും, ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും ഒരു രക്ഷിതാവിന്‍റെ മാത്രമായോ അല്ലെങ്കില്‍ രണ്ടുപേരുടേയുമോ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ഒപ്ഷന്‍ അനുവദിച്ചതും ഈ പോരാട്ടങ്ങളുടെ ഫലമായായിരുന്നു.

അവൻ/ അവന്‍റെ എന്ന്​ മാത്രം ഉപയോഗിക്കുന്നതിന്​ പകരം അവൻ/അവൾ, അവന്‍റെ /അവളുടെ എന്നീ രീതികളില്‍ ഉപയോഗിക്കുന്നതിനായി നിയമങ്ങൾ, വിവിധ ചട്ടങ്ങളിലെ മാർഗനിർദേശങ്ങൾ ഫോറങ്ങൾ എന്നിവ പരിഷ്‌കരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കരണ വകുപ്പ്​ നിർദേശിച്ചിരുന്നു. ഇക്കാര്യങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളിലും ബാധകമാണെന്നും സർക്കുലറിൽ വ്യക്‌തമാക്കിയിരുന്നു.

'മാറ്റം സംഭവിച്ചതിൽ സന്തോഷമുണ്ട്. ഞാൻ ഹർജി നൽകിയപ്പോൾ എനിക്ക് ഭ്രാന്താണെന്ന് ആളുകൾ പറഞ്ഞു. അപേക്ഷ നേരെ ചവറ്റുകുട്ടയിലേക്ക് പോകുമെന്ന് അവർ കളിയാക്കി. ഹർജി തയ്യാറാക്കാൻ സഹായിച്ച ഹൈക്കോടതി ക്ലർക്കിനെ ഞാൻ അഭിനന്ദിക്കുന്നു. ചിലരിൽ നിന്ന് ലഭിച്ച പിന്തുണ എന്‍റെ ആത്മവിശ്വാസം വർധിപ്പിച്ചു' - വിനയ പറഞ്ഞു.

അപേക്ഷ ഫോമിൽ തുടങ്ങിയ പോരാട്ടം : 1991 മാര്‍ച്ച് 13ന് കേരള പൊലീസിൽ കോൺസ്റ്റബിളായി ഔദ്യോഗിക ജീവിതം ആരംഭിച്ചതോടെയാണ് വിനയ ലിംഗ വിവേചനത്തിനെതിരെ പോരാട്ടങ്ങൾ ആരംഭിച്ചത്. അപേക്ഷാ ഫോമുകളിലും എഫ്‌ഐആറുകളിലും സ്ത്രീകൾ അവരുടെ പിതാവിന്‍റെയോ ഭർത്താവിന്‍റെയോ പേരുകളാണ് നൽകാറുള്ളതെന്നും അമ്മയുടെ പേര് നൽകുന്നില്ല എന്നതും വിനയയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

വിശദാംശങ്ങൾ എവിടെയെങ്കിലും എഴുതേണ്ടി വന്നാൽ ഗാർഡിയൻ എന്ന സ്ഥാനത്ത് പിതാവിന്‍റെ പേരോ, പെണ്‍കുട്ടി വിവാഹിതയാണെങ്കിൽ ഭർത്താവിന്‍റെ പേരോ നൽകണം. രണ്ടുപേരും ഇല്ലാത്തവരാണ് അമ്മയുടെ പേര് നൽകുന്നത്. ഇത് ലിംഗ വിവേചനമാണെന്ന് മനസിലാക്കിയ വിനയ 1999ൽ ഇതിനെ ചോദ്യം ചെയ്‌തുകൊണ്ട് കേസ് ഫയൽ ചെയ്‌തു.

അമ്മയുടെ പേര് ഒഴിവാക്കുന്നത് ലിംഗഭേദത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനത്തിന് തുല്യമാണെന്നും, ഭരണഘടനയുടെ ആർട്ടിക്കിൾ 14,15 എന്നിവയുടെ ലംഘനമാണെന്നും വിനയ കോടതിയിൽ സ്വയം വാദിച്ചു. പിന്നാലെ 2001-ൽ ജസ്റ്റിസുമാരായ ബിഎൻ ശ്രീകൃഷ്‌ണയുടെയും എൻ രാമചന്ദ്രന്‍റെയും ബഞ്ച് വിനയയുടെ പരാതി ശരിയാണെന്ന് കണക്കാക്കുകയും ആവശ്യമായ മാറ്റങ്ങൾക്ക് ഉത്തരവിടുകയും ചെയ്തു.

അടുക്കളയിൽ നിന്ന് മൈതാനത്തേക്ക് : ജോലിക്ക് കയറിയ സമയത്ത് കായിക മത്സരങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിക്കാറില്ലായിരുന്നുവെന്ന് വിനയ ഓർമിക്കുന്നു. ഇത് അടുക്കളയിൽ നിന്ന് മൈതാനത്തേക്ക് സ്‌ത്രീകളെ എത്തിക്കാൻ വിനയയെ പ്രേരിപ്പിച്ചു. തുടർന്ന് കായിക രംഗത്ത് സ്‌ത്രീകളുടെ ഏകീകരണവും വളർച്ചയും സാധ്യമാക്കുന്നതിനായി 2014ൽ വിങ്സ് എന്ന സംഘടന ആരംഭിച്ചു.

ഇതിനിടെ തൃശൂർ പൊലീസ് അക്കാദമിയിൽ എഎസ്‌ഐ ആയി നിയമിതയായ വിനയ ഗ്രാമത്തിലെ സ്ത്രീകളെ വോളിബോൾ കളിപ്പിക്കുന്നതിനായി പരിശ്രമിച്ചു. സ്വന്തമായി മൈതാനം ഇല്ലാത്തതിനാൽ ഗ്രാമത്തിലെ ഉപയോഗ ശൂന്യമായ പ്ലോട്ടുകൾ കളിസ്ഥലമാക്കി മാറ്റി. എന്നാൽ സ്‌ത്രീകൾ കളിക്കളത്തിലേക്ക് എത്തിയതോടെ നാട്ടുകാർ എതിർപ്പുമായെത്തി. പക്ഷേ ഈ എതിർപ്പുകൾ വകവെയ്‌ക്കാതെ മുന്നേറിയ വിങ്സ് 2016ൽ തങ്ങളുടെ ആദ്യത്തെ സംസ്ഥാന തല വോളിബോൾ ടൂർണമെന്‍റ് വിജയകരമായി നടത്തി.

പെണ്‍ പുലികൾ : പിന്നാലെ 2016ലെ ഓണക്കാലത്ത് വിനയ ഉൾപ്പടെ മൂന്ന് സ്‌ത്രീകൾ പുരുഷൻമാരുടെ കുത്തകയായിരുന്ന പുലിക്കളിയിൽ പങ്കെടുത്ത് ചരിത്രം സൃഷ്‌ടിച്ചു. പുരുഷൻമാരുടേതിന് സമാനമായി ശരീരത്തിൽ ചായം പൂശുകയും ഏകദേശം അഞ്ച് മണിക്കൂറോളും വാദ്യമേളങ്ങളുടെ താളത്തിനൊത്ത് നൃത്തം ചവിട്ടുകയും ചെയ്‌തിരുന്നു.

കൂടാതെ സ്‌ത്രീകളുടെ യൂണിഫോം അടക്കം പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റിലെ പല നല്ല മാറ്റങ്ങള്‍ക്കും കാരണമായത് വിനയയുടെ ഒറ്റയാൾ പോരാട്ടമായിരുന്നു. മുന്‍പ് സാരിയായിരുന്നു സ്‌ത്രീ പൊലീസുകാരുടെ യൂണിഫോം. എന്നാൽ ഇന്ന് പുരുഷ ഉദ്യോഗസ്ഥരെ പോലെത്തന്നെ ഇന്‍ ചെയ്ത പാന്‍റിലേക്ക് മാറിയത് വര്‍ഷങ്ങളായുള്ള വിനയയുടെ പോരാട്ടങ്ങളുടെ ഫലമായായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.