ETV Bharat / state

രണ്ട് കോടിയിലധികം അബദ്ധത്തില്‍ അക്കൗണ്ടില്‍; യുവാക്കള്‍ അര്‍മാദിച്ച് ചെലവാക്കി; അവസാനം പൊലീസ് പിടിയില്‍ - two persons held in Thrissur

ബാങ്കിന്‍റെ പണം നഷ്‌ടപ്പട്ടത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ കുടുങ്ങിയത്

രണ്ട് കോടിയിലധികം അബദ്ധത്തില്‍ അക്കൗണ്ടില്‍  ബാങ്കിന്‍റെ പണം നഷ്‌ടപ്പട്ടത്  more than two crores credited to a account  രണ്ട് കോടി രൂപയിൽ അധികം അബദ്ധത്തിൽ  youth spent lavishly after two crore credited  two persons held in Thrissur  രണ്ട് കോടി അക്കൗണ്ടില്‍ അബദ്ധത്തില്‍ എത്തിയത്
ഇന്ത്യന്‍ രൂപ
author img

By

Published : Dec 24, 2022, 7:00 PM IST

Updated : Dec 24, 2022, 7:15 PM IST

തൃശൂര്‍: രണ്ട് കോടി രൂപയിൽ അധികം അബദ്ധത്തിൽ അക്കൗണ്ടിലെത്തി. ആദ്യം അമ്പരന്ന യുവാക്കൾ പിന്നെ പണം ധൂർത്തടിച്ചു. സംഭവത്തിൽ കേസെടുത്ത തൃശൂർ സൈബർ പൊലീസ് അരിമ്പൂർ സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. ബാങ്കിന്‍റെ സെർവറിൽ വന്ന വീഴ്‌ചയാണ് പണം മാറി വരാൻ കാരണം.

സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് തങ്ങൾ അറിയാതെ കോടികൾ ഒഴുകിയെത്തിയപ്പോൾ കാഞ്ഞാണിക്കടുത്ത് അരിമ്പൂർ സ്വദേശികളായ നിധിനും, മനുവും ഒന്ന് അന്താളിച്ചു. പിന്നെ അർമാദിച്ച് ചെലവാക്കാൻ തുടങ്ങി. ഒടുവിൽ കുടുങ്ങി.

പുതുതലമുറയിൽ പെട്ട ബാങ്കുകളിലൊന്നിലാണ് സംഭവം. അറസ്റ്റിലായവരിൽ ഒരാൾക്ക് ഇവിടെ അക്കൗണ്ട് ഉണ്ടായിരുന്നു. രണ്ടു ദിവസങ്ങൾക്ക് മുമ്പാണ് ഈ അക്കൗണ്ടിലേക്ക് കൂടുതൽ പണം എത്തിയത്. കോടികൾ അക്കൗണ്ടിലായതോടെ ഇവർ മത്സരിച്ച് ചെലവാക്കാനും തുടങ്ങി. ഘട്ടം ഘട്ടമായാണ് പണം അക്കൗണ്ടിലെത്തിയത്.

ഇതുപയോഗിച്ച് ഐ ഫോൺ ഉൾപ്പെടെ പലതും വാങ്ങി. ഷെയർ മാർക്കറ്റിലും മറ്റും ഇറക്കി. കടങ്ങൾ വീട്ടി. ട്രേഡിങ് നടത്തി. എല്ലാം കൂടി 2.44 കോടി രൂപ ചെലവാക്കി. എത്തിയ പണത്തിന്‍റെ ഒരു ഭാഗം 19 ബാങ്കുകളിലെ 54 അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്‌തു. 171 ഇടപാടുകളാണ് നടത്തിയത്.

അറസ്റ്റിലായവർക്ക് അക്കൗണ്ടുള്ള ബാങ്കും മറ്റൊരു ബാങ്കും തമ്മിൽ ലയന നീക്കം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ അബദ്ധത്തിൽ കോടികൾ ഇവരുടെ അക്കൗണ്ടിലെത്തുകയായിരുന്നു എന്നാണ് കരുതുന്നത്. ലയന സമയത്തെ സാഹചര്യം ഇവർ മുതലെടുക്കാൻ ശ്രമിക്കുകയായിരുന്നോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഇവർക്കെതിരെ മറ്റു കേസുകൾ നിലവിലില്ലെന്ന് പൊലീസ് പറയുന്നു.

Last Updated : Dec 24, 2022, 7:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.