ETV Bharat / state

പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

ക്ഷേത്ര ദര്‍ശനത്തിനായി ഒരു മണിക്കൂറോളം പ്രധാനമന്ത്രി ചെലവിട്ടു. തുടര്‍ന്ന് ക്ഷേത്രത്തില്‍ തൊഴുത ശേഷം താമര കൊണ്ട് തുലാഭാരം നടത്തി

നരേന്ദ്രമോദി ഗുരുവായൂരിലെത്തി
author img

By

Published : Jun 8, 2019, 12:33 PM IST

Updated : Jun 8, 2019, 3:19 PM IST

തൃശ്ശൂർ: പ്രധാനമന്ത്രിയായി രണ്ടാം വട്ടവും ചുമതലയേറ്റതിന് പിന്നാലെ നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തി. പത്ത് മണിയോടു കൂടി മോദി ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ററി സ്കൂൾ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി. ക്ഷേത്ര ദര്‍ശനത്തിനായി ഒരു മണിക്കൂറോളം പ്രധാനമന്ത്രി ചെലവിട്ടു. തുടര്‍ന്ന് ക്ഷേത്രത്തില്‍ തൊഴുത ശേഷം താമര കൊണ്ട് തുലാഭാരം നടത്തി. ദര്‍ശനത്തിന് ശേഷം ബിജെപിയുടെ പൊതുയോഗത്തിലും മോദി പങ്കെടുക്കും.

പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

ക്ഷേത്ര സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മാലിദ്വീപിലേക്ക് യാത്ര തിരിക്കും. രാവിലെ കൊച്ചി നാവിക വിമാനത്താവളത്തിൽ ഇറങ്ങിയ മോദിയെ കേന്ദ്ര മന്ത്രി വി മുരളീധരൻ, ഗവർണർ ജസ്റ്റിസ് പി സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ ചേര്‍ന്ന് സ്വീകരിച്ചു. നരേന്ദ്രമോദി രണ്ടാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ കേരള സന്ദർശനമാണിത്.

Intro:Body:Conclusion:
Last Updated : Jun 8, 2019, 3:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.