ETV Bharat / state

MK Kannan On ED Questioning: 'ആരോഗ്യ പ്രശ്‌നങ്ങളില്ല, അവരുടെ ഒരു ഔദാര്യവും ലഭിച്ചിട്ടില്ല'; ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ച് എംകെ കണ്ണന്‍ - കരുവന്നൂർ ബാങ്ക് തട്ടിപ്പും സിപിഎമ്മും

CPM State Leader MK Kannan On ED Questioning Over Karuvannur Bank Scam: നേരത്തെ ഹൃദയ ശസ്ത്രക്രിയ ഉൾപ്പടെ നടത്തിയിട്ടുള്ള എം.കെ കണ്ണന് ശാരീരികമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ നേരത്തെ അവസാനിപ്പിച്ചതെന്നാണ് സൂചന

MK Kannan On ED Questioning  Karuvannur Bank Scam Latest Update  Who Is MK Kannan  Karuvannur Bank Scam and CPM Leaders  ED Questioning Over Karuvannur Bank Scam  ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ച് എംകെ കണ്ണന്‍  കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതികള്‍  ആരാണ് എംകെ കണ്ണന്‍  കരുവന്നൂർ ബാങ്ക് തട്ടിപ്പും സിപിഎമ്മും  കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ ഇഡി കണ്ടെത്തലുകള്‍
MK Kannan On ED Questioning
author img

By ETV Bharat Kerala Team

Published : Sep 29, 2023, 6:42 PM IST

Updated : Sep 29, 2023, 7:16 PM IST

ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ച് എംകെ കണ്ണന്‍

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് (Karuvannur Bank Scam) കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും (CPM State Committe Member) കേരള ബാങ്ക് വൈസ് പ്രസിഡന്‍റുമായ എംകെ കണ്ണന്‍റെ ഇന്നത്തെ (29.09.2023) ചോദ്യം ചെയ്യൽ പൂർത്തിയായി. തുടര്‍ന്ന് കൊച്ചിയിലെ ഇഡി ഓഫിസിൽ (Kochi ED Office) നിന്നും അദ്ദേഹം മടങ്ങി. അതേസമയം നേരത്തെ ഹൃദയ ശസ്ത്രക്രിയ ഉൾപ്പടെ നടത്തിയിട്ടുള്ള എംകെ കണ്ണന് ശാരീരികമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ നേരത്തെ അവസാനിപ്പിച്ചതെന്നാണ് സൂചന.

പ്രതികരണം ഇങ്ങനെ: എന്നാൽ തനിക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളില്ലെന്നാണ് ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ എംകെ കണ്ണൻ പ്രതികരിച്ചത്. തനിക്ക് വിറയൽ അനുഭവപ്പെട്ടില്ല. അവരുടെ ഒരു ഔദാര്യവും ലഭിച്ചിട്ടില്ല. ഇതാരാണ് പറഞ്ഞതെന്നും തന്‍റെ കുടുംബത്തെ ഭയപ്പെടുത്താൻ വേണ്ടി മനഃപൂർവം ആരോ പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും ഇഡി ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.

ബാങ്ക് ഇടപാടുകളെ കുറിച്ച്‌ വിവരങ്ങൾ പങ്കുവയ്‌ക്കാൻ കഴിയില്ലെന്നും ഇഡിയുടെ ചോദ്യംചെയ്യൽ സൗഹാർദപരമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ആദ്യതവണ ചോദ്യം ചെയ്‌ത് വിട്ടയച്ച വേളയിൽ ഇഡി മാനസികമായി പീഡിപ്പിച്ചുവെന്നും, ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു എംകെ കണ്ണന്‍റെ ആരോപണം. അതേസമയം എംകെ കണ്ണൻ പ്രസിഡന്‍റായ തൃശ്ശൂർ സർവീസ് സഹകരണ ബാങ്കിൽ കരുവന്നൂർ കേസിലെ ഒന്നാം പ്രതി സതീഷ് കുമാർ വലിയ നിക്ഷേപം നടത്തിയതായാണ് ഇഡി ആരോപിക്കുന്നത്.

മുഖ്യമന്ത്രിയെ കണ്ട ശേഷം ഇഡി ഓഫിസിലേക്ക്: രാവിലെ പതിനൊന്ന് മണിയോടെ ഇഡി ഓഫിസിൽ ഹാജരായ എംകെ കണ്ണൻ വൈകുന്നേരം മൂന്നരയോടെയാണ് മടങ്ങിയത്. രാവിലെ തൃശൂരിൽ വച്ച് മുഖ്യമന്ത്രിയുമായി കൂടികാഴ്‌ച നടത്തിയ ശേഷമായിരുന്നു എംകെ കണ്ണൻ ഇഡി ഓഫിസിലെത്തിയത്. മുഖ്യമന്ത്രിയെ കണ്ടപ്പോൾ എന്ത് പറഞ്ഞുവെന്ന് ചോദിച്ചപ്പോൾ മുഖ്യമന്ത്രി തന്‍റെ നേതാവ് അല്ലേയെന്നും മുഖ്യമന്ത്രിയെ കണ്ടതും ഇതും തമ്മിൽ ബന്ധമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. താൻ പാർട്ടിക്കാരനാണല്ലോ, പിന്നെയെന്തിനാണ് പാർട്ടി സംരക്ഷണമുണ്ടാവുമോയെന്ന് ചോദിക്കുന്നതെന്നും എംകെ കണ്ണൻ ചോദിച്ചിരുന്നു.

അതേസമയം വടക്കാഞ്ചേരി നഗരസഭ കൗൺസിലറും സിപിഎം പ്രാദേശിക നേതാവുമായ പിആർ അരവിന്ദാക്ഷനെ ഇഡി അറസ്‌റ്റ് ചെയ്‌ത ശേഷം ചോദ്യം ചെയ്യുന്ന പ്രമുഖ നേതാവ് കൂടിയാണ് എംകെ കണ്ണൻ. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി ഇഡി പീഡിപ്പിക്കുകയാണെന്ന് കഴിഞ്ഞതവണ ചോദ്യം ചെയ്യലിന് ശേഷം എംകെ കണ്ണൻ ആരോപിച്ചിരുന്നു. ഇഡി ഡെപ്യൂട്ടി ഡയറക്‌ടർ ഭീഷണിപ്പെടുത്തുകയാണെന്നും താൻ ഇതിന് വഴങ്ങുന്ന ആളല്ലെന്ന് വ്യക്തമാക്കിയപ്പോൾ കേസെടുക്കുമെന്നും ജയിലിലടക്കുമെന്നും ഭീഷണിപ്പെടുത്തിയതായും എംകെ കണ്ണൻ പറഞ്ഞിരുന്നു.

ആരോപണങ്ങളുമായി എംകെ കണ്ണന്‍: അവരുടെ ചോദ്യത്തിന് അവർ ഉദ്ദേശിക്കുന്ന രീതിയിൽ ഉത്തരം പറയണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ താൻ നടക്കില്ലെന്ന് ഉത്തരം നൽകി. കരുവന്നൂർ കേസിലെ പ്രതി സതീഷ്‌ കുമാറുമായി 30 വർഷത്തെ പരിചയമുണ്ട്. എന്നാൽ ഒരു സാമ്പത്തിക ഇടപാടുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ സതീഷ് കുമാറുമായി എംകെ കണ്ണന് സാമ്പത്തിക ഇടപാടുള്ളതായാണ് ഇഡി സംശയിക്കുന്നത്.

നേരത്തെ എംകെ കണ്ണൻ പ്രസിഡന്‍റായ തൃശൂർ സർവീസ് സഹകരണ ബാങ്കിൽ ഇഡി റെയ്‌ഡ് നടത്തിയിരുന്നു. എംകെ കണ്ണന്‍റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. ഇതിന്‍റെ തുടർച്ചയായാണ് എംകെ കണ്ണനെ ആദ്യതവണ ചോദ്യം ചെയ്‌തത്. കരുവന്നൂർ കേസിൽ എസി മൊയ്‌തീന് ശേഷം ഇഡി ചോദ്യം ചെയ്യുന്ന പ്രധാനപ്പെട്ട സിപിഎം നേതാവ് കൂടിയാണ് എം.കെ കണ്ണൻ.

കരുവന്നൂർ കേസിൽ രണ്ട് മുൻ പൊലീസ് ഉദ്യോഗസ്ഥരെയും ഇഡി ചോദ്യം ചെയ്‌തിരുന്നു. മുൻ ഡിവൈഎസ്‌പി ഫെയ്‌മസ് വർഗീസ്, മുൻ എസ്‌പി കെഎം ആന്‍റണി എന്നിവരെയാണ് ചോദ്യം ചെയ്‌തത്. ഇവർക്ക് ഒന്നാം പ്രതി സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുള്ളതായാണ് ഇഡി കണ്ടെത്തിയത്.

Last Updated : Sep 29, 2023, 7:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.