ETV Bharat / state

ഉണ്ണിക്ക് തണലൊരുങ്ങി; താങ്ങായത് മന്ത്രിയുടെ ഇടപെടല്‍ - nandhikara unni

70 വയസ്സുള്ള നന്തിക്കര ഉണ്ണിക്കാണ് മന്ത്രി ഇടപെട്ട് സംരക്ഷണമുറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിച്ചത്. കുട്ടനെയ്ത്ത് തൊഴിലാളിയായിരുന്നു ഉണ്ണി നെന്മേണിക്കര പഞ്ചായത്ത് ഓഫീസിനും പാർട്ടി ഓഫീസിനും സമീപവുമായാണ് കഴിഞ്ഞു വന്നിരുന്നത്.

നന്തിക്കര ഉണ്ണി  വയോധികന് സംരക്ഷണം  മന്ത്രി സി.രവീന്ദ്രനാഥ്  nandhikara unni  old man gets shade at old age home
ഉണ്ണിക്ക് തണലൊരുങ്ങി; താങ്ങായത് മന്ത്രിയുടെ ഇടപെടല്‍
author img

By

Published : Jan 9, 2020, 11:41 PM IST

തൃശൂർ: വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്‍റെ ഇടപെടലിനെ തുടർന്ന് വയോധികന് സംരക്ഷണമൊരുങ്ങി. അനാഥനായി തെരുവിൽ കഴിഞ്ഞുവന്ന 70 വയസ്സുള്ള നന്തിക്കര ഉണ്ണിക്കാണ് മന്ത്രി ഇടപെട്ട് സംരക്ഷണമുറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിച്ചത്. കുട്ടനെയ്ത്ത് തൊഴിലാളിയായിരുന്നു ഉണ്ണി നെന്മേണിക്കര പഞ്ചായത്ത് ഓഫീസിനും പാർട്ടി ഓഫീസിനും സമീപവുമായാണ് കഴിഞ്ഞു വന്നിരുന്നത്. വാർധക്യ പെൻഷനും സുമനസുകളുടെ സഹായവും കൊണ്ടാണ് ഭക്ഷണവും ദൈനംദിന ആവശ്യങ്ങളും നിറവേറ്റിയിരുന്നത്. ആഴ്ചകൾക്ക് മുൻപ് ഈ വയോധികൻ വീഴുകയും തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

വാർധക്യത്തിൽ തീർത്തും ഒറ്റപ്പെട്ട ഉണ്ണിയുടെ അവസ്ഥ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇടപെടലുണ്ടായത്. മന്ത്രി രവീന്ദ്രനാഥ് ഫോണിൽ വിളിച്ച് ഇദ്ദേഹത്തിന്‍റെ സംരക്ഷണമുറപ്പാക്കാൻ അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇരിങ്ങാലക്കുട ആർഡിഒയുടെയും, ജില്ലാ സാമൂഹ്യനീതി ഓഫീസറുടെയും നിർദ്ദേശപ്രകാരം ഉണ്ണിയെ ചായ്‌പൻകുഴി ഡിപോൾ സ്‌മൈൽ വില്ലേജ് എന്ന വൃദ്ധസദനത്തിൽ എത്തിച്ച് സംരക്ഷണം ഒരുക്കി. വാർദ്ധക്യസഹജമായ അവശതകളും, ഓർമ്മക്കുറവുമുള്ള സാഹചര്യത്തിൽ വയോജനക്ഷേമം, സംരക്ഷണം എന്നിവ മുൻനിർത്തിയാണ് നടപടി.

Intro:തിരുവനന്തപുരം പനവിളയിലെ
സഞ്ചി ബാഗ്സ് എന്ന കടയിൽ
പരിസ്ഥിതി സൗഹൃദമല്ലാത്തതായി ഒന്നുമില്ല.
സഞ്ചി, പേന, നോട്ട്ബുക്ക്, തിരിച്ചറിയൽ കാർഡ്‌, വിവാഹ ക്ഷണക്കത്ത്, തുടങ്ങി ആർത്തവകാലത്ത് സ്ത്രീകൾ ഉപയോഗിക്കുന്ന നാപ്കിൻ വരെ
ഇതിൽ പെടും. എല്ലാം തുണിയിലോ ചണത്തിലോ നിർമ്മിച്ചവ.

ടെക്നോപാർക്കിൽ
ഉയർന്ന ശമ്പളം ഉണ്ടായിരുന്ന ജോലി
രാജി വച്ച് സഫർ അമീർ എന്ന യുവസംരംഭകൻ തുടങ്ങിയ സ്റ്റാർട്ടപ്പ് ഇന്ന് മാസം 20 ലക്ഷം
രൂപയ്ക്കു മേൽ വിറ്റുവരവുള്ള വ്യാപാരമാണ്.

ചെറിയ തുണിസഞ്ചികളുടെ
നിർമ്മാണത്തിലായിരുന്നു തുടക്കം. ഇതിനിടെ പ്ലാസ്റ്റിക് നിരോധനം പലതവണ
ചർച്ചയായതോടെ കുതിപ്പ് തുടങ്ങി. നിരോധിക്കപ്പെട്ട പ്ളാസ്റ്റിക് പിന്നെയും പിന്നെയും മടങ്ങിയെത്തിയപ്പോഴും വ്യാപാരം മങ്ങിയില്ല. പ്ലാസ്റ്റിക് എന്നെന്നേക്കുമായി
ഉപേക്ഷിക്കേണ്ടിവരുമെന്ന സഫറിന്റെ കണക്കുകൂട്ടലായിരുന്നു ശരി.
ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് നിരോധിച്ചതോടെ കോർപ്പറേറ്റുകൾ അടക്കം ഇപ്പോൾ വലിയ ഓർഡറുകൾ നൽകുന്നുണ്ട്.
ഇത് അനുബന്ധ ചെറുകിട സ്റ്റാർട്ടപ്പുകൾക്കും ഗുണമാകുന്നു.

മികച്ച വരുമാനം കിട്ടുന്ന സംരംഭം
എന്നതിനുപരി പ്ലാസ്റ്റിക്കിനെ പടിക്കു
പുറത്താക്കി പരിസ്ഥിതിയെ സംരക്ഷിക്കുക കൂടിയാണ് സഫർ.

etv bharat
thiruvananthapuram.

Body:.

Conclusion:.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.