ETV Bharat / state

മങ്കി പോക്‌സ് മരണം : ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.രാജന്‍

21 പേര്‍ നിരീക്ഷണത്തില്‍, ആർക്കും രോഗ ലക്ഷണങ്ങളില്ലെന്ന് മന്ത്രി കെ.രാജന്‍

minister k rajan response monkey pox death  monkey pox death Trissur  first monkey pox death in india  kerala minister k rajan  revenue minister k rajan  രാജ്യത്തെ ആദ്യത്തെ മങ്കിപോക്‌സ് മരണം  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ രാജന്‍  റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍  മങ്കിപോക്‌സ് മരണം
രാജ്യത്തെ ആദ്യത്തെ മങ്കിപോക്‌സ് മരണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.രാജന്‍
author img

By

Published : Aug 1, 2022, 5:21 PM IST

തൃശ്ശൂര്‍ : മങ്കി പോക്‌സ് മരണത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.രാജന്‍. 21 പേര്‍ നിരീക്ഷണത്തിലുണ്ട്. ആർക്കും രോഗ ലക്ഷണങ്ങളില്ല. മരിച്ച യുവാവിന് മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നോ എന്ന് പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

21 ന് രോഗം പകർന്നിരുന്നെങ്കിൽ മറ്റുള്ളവർക്ക് ലക്ഷണം ഉണ്ടാകേണ്ട സമയം കഴിഞ്ഞു. വിദേശത്ത് നിന്ന് വരുന്നവരില്‍ ചെറിയ ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ പ്രവർത്തകരെ കാണണം. മെഡിക്കൽ കോളേജിലും ജില്ല ആശുപത്രിയിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.

രാജ്യത്തെ ആദ്യ മങ്കിപോക്‌സ് മരണം : ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22കാരനാണ് മങ്കിപോക്‌സ് ബാധിച്ച് മരിച്ചത്. പൂനെ വൈറോളജി ലാബിലെ പരിശോധന ഫലത്തിലാണ് യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.

ജൂലൈ 21ന് യുഎഇയിൽ നിന്നെത്തിയ യുവാവ് ശനിയാഴ്‌ച(ജൂലൈ 30) രാവിലെയാണ് മരിച്ചത്. വിദേശത്തെ പരിശോധനയില്‍ തന്നെ ഇയാള്‍ക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൂനെ വൈറോളജി ലാബിലെ പരിശോധന ഫലം ലഭിച്ചത്.

യുഎഇയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച യുവാവ് ഇക്കാര്യം മറച്ചുവച്ച് കേരളത്തിലെത്തിയെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. ഇക്കാര്യം അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി നിർദേശവും നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.