തൃശ്ശൂർ: തിരുപ്പിറവി ആഘോഷങ്ങളെ വർണാഭമാക്കാൻ നക്ഷത്രങ്ങളുടെയും പുൽക്കൂടുകളുടേയും തോരണങ്ങളുടെയും വിപണി സജീവം. തൃശ്ശൂർ പുത്തൻപള്ളി അഞ്ചേരി മാർക്കറ്റിൽ കച്ചവടം പൊടിപൊടിക്കുകയാണ്. വൈവിധ്യമാർന്ന നക്ഷത്രങ്ങളുടെ ശേഖരം തന്നെയാണ് പ്രധാന കാഴ്ച. എൽ.ഇ.ഡി നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്.
Also Read: ക്രിസ്തുമസ് കാലത്തെ കൗതുക കാഴ്‌ചയായി 40 അടി പൊക്കമുള്ള ചണ നക്ഷത്രം
കഴിഞ്ഞ വർഷങ്ങളിൽ താരമായിരുന്ന ജിമിക്കി കമ്മൽ, മ്യൂസിക് സ്റ്റാർ എന്നിവയൊക്കെയും വിപണിയിലുണ്ട്. കൊവിഡിനെത്തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ സംഭവിച്ച നഷ്ടം ഇത്തവണ തിരിച്ചു പിടിക്കാമെന്നുള്ള പ്രതീക്ഷയിലാണ് വ്യാപാരികൾ. പല വലിപ്പത്തിലുള്ള സാന്താക്ലോസുകളും ബലൂണുകളും ക്രിസ്തുമസ് ട്രീകളുമൊക്കെ കച്ചവട സ്ഥാപനങ്ങളിൽ നിറഞ്ഞു കഴിഞ്ഞു.