ETV Bharat / state

മദ്യം കിട്ടാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്‌തു - യുവാവ് ആത്മഹത്യ ചെയ്‌തു

രണ്ട് ദിവസമായി ഇയാൾ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു.

Alcohol Addict Suicide  ആത്മഹത്യ  തൃശൂർ  യുവാവ് ആത്മഹത്യ ചെയ്‌തു  man commits suicide after failing to get alcohol
യുവാവ് ആത്മഹത്യ ചെയ്‌തു
author img

By

Published : Mar 27, 2020, 9:25 AM IST

Updated : Mar 27, 2020, 2:24 PM IST

തൃശൂർ: തൃശൂർ കുന്നംകുളത്തിനടുത്ത് തൂവാനൂരിൽ മദ്യം കിട്ടാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്‌തതായി ബന്ധുക്കളുടെ പരാതി. കുളങ്ങര വീട്ടിൽ സനോജ് (38) ആണ് ആത്മഹത്യ ചെയ്‌തത്. അതേസമയം ആത്മഹത്യയുടെ കാരണങ്ങൾ അന്വേഷിക്കുനതായി പൊലീസ് അറിയിച്ചു. മദ്യം ലഭിക്കാത്തത് മാത്രമാണോ കാരണമെന്നും പരിശോധിക്കുന്നുണ്ട്. ഇന്ന് പുലർച്ചെയാണ് വീടിനടുത്ത് മരക്കൊമ്പിൽ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യം കിട്ടാത്തതിനാൽ രണ്ട് ദിവസമായി ഇയാൾ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു. ഇയാൾ വീട്ടിലും പരിസരത്തുമെല്ലാം ഓടി നടക്കുകയായിരുന്നു. രണ്ട് ദിവസമായി ഭക്ഷണവും കഴിച്ചിട്ടില്ല. പെയിൻിംഗ് തൊഴിലാളിയായ സനോജ് ദിവസത്തിൽ മൂന്ന് തവണയെങ്കിലും അടുത്തുള്ള ബാറിൽ പോയി മദ്യപിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു.

സംസ്ഥാനത്ത് ബാറുകളും ബീവറേജസ് ഷോപ്പുകളും അടച്ചതിന് ശേഷമുള്ള സ്ഥിതിഗതികൾ സർക്കാർ വിലയിരുത്തി വരുകയാണ്. മദ്യത്തിന് അടിമകളായ വ്യക്തികൾക്ക് പെട്ടെന്ന് ഒരു ദിവസം മദ്യം ലഭിക്കാതെ വരുന്നതോടെ നിരവധി മാനസിക- ശാരീരിക പ്രശ്‌നങ്ങളിൽ അകപ്പെടും. അത്തരക്കാർക്ക് വേണ്ടി ജില്ലാ കേന്ദ്രങ്ങളിലുള്ള ഡീ അഡിക്ഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കുമെന്ന് എക്‌സൈസ് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Last Updated : Mar 27, 2020, 2:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.