ETV Bharat / state

കമിതാക്കളെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നു; യുവാവ് പൊലീസ് പിടിയില്‍ - വരവൂര്‍ പിലാക്കാട് സ്വദേശി വിജീഷ്

വരവൂര്‍ പിലാക്കാട് സ്വദേശി വിജീഷ് ആണ് പിടിയിലാത്. വാഴാനി ഡാം സന്ദര്‍ശിക്കാനെത്തിയ കമിതാക്കളെ ഭീഷണി പെടുത്തി പണവും സ്വര്‍ണവും ഇയാള്‍ കൈക്കലാക്കുകയായിരുന്നു

Man arrested for robbed money and gold from Lovers  robbed money and gold from Lovers  Thrissur Crime  ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നു  പണവും സ്വർണവും കവർന്നു  യുവാവ് പൊലീസ് പിടിയില്‍  വരവൂര്‍ പിലാക്കാട് സ്വദേശി വിജീഷ്  വാഴാനി ഡാം
യുവാവ് പൊലീസ് പിടിയില്‍
author img

By

Published : Feb 11, 2023, 7:58 PM IST

തൃശൂര്‍: വാഴാനി ഡാം വിനോദ സഞ്ചാര കേന്ദ്രത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്ന പ്രതിയെ വരവൂർ പിലക്കാട് നിന്നും വടക്കാഞ്ചേരി പൊലീസ് പിടികൂടി. തൃശൂർ വരവൂർ പിലക്കാട് സ്വദേശിയായ ചങ്കരത്ത് പടി വിജീഷ് (32) ആണ് പിടിയിലായത്. വാഴാനി ഡാം സന്ദർശിക്കാനെത്തിയ പാലക്കാട് ജില്ലക്കാരായ കമിതാക്കളെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി യുവാവിന്‍റെ പക്കലുണ്ടായിരുന്ന പണവും യുവതിയുടെ സ്വർണാഭരണവും കവർച്ച ചെയ്തെന്നാണ് കേസ്.

ഈ മാസം ആറിന് ഉച്ചയോടു കൂടിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വീട്ടുകാർ അറിയാതെ വാഴാനി സന്ദർശിക്കാൻ എത്തിയവരായത് കൊണ്ട് പേടി കാരണം ഇവർ പൊലീസിൽ പരാതി നൽകിയിരുന്നില്ല. പിന്നീട് എട്ടിന് ഉച്ചയോടു കൂടിയാണ് യുവാവ് സ്റ്റേഷനിൽ ഹാജരായി പരാതി നൽകിയത്.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കവർച്ച ചെയ്‌ത് സ്വർണാഭരണം പൊലീസ് കണ്ടെടുത്തിട്ടുള്ളതാണ്. കുന്ദംകുളം എസിപി ടി എസ് സിനോജിന്‍റെ നിർദേശ പ്രകാരം വടക്കാഞ്ചേരി ഐഎസ്‌എച്ച്‌ഒ മാധവൻകുട്ടി കെ, സബ് ഇൻസ്പെക്‌ടർ ജീജോ കെ ജെ, എഎസ്‌ഐ അബ്‌ദുല്‍ സലീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.