തൃശൂര്‍: മുപ്ലിയത്ത് വീട്ടിൽ വ്യാജവാറ്റ് നടത്തിയയാൾ അറസ്റ്റിൽ. പുളിയാനിക്കുന്ന് അമ്പഴക്കാട്ട് വീട്ടിൽ ബിജുവിനെ(42)യാണ് വരന്തരപ്പിളളി പൊലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ വീട്ടിൽ നിന്ന് 200 ലിറ്റര്‍ വാഷും ഒരു കുപ്പി ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സമീപപ്രദേശങ്ങളില്‍ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. വരന്തരപ്പിളളി എസ്എച്ച്ഒ എസ്. ജയകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.
വീട്ടിൽ വ്യാജവാറ്റ് നടത്തിയയാൾ അറസ്റ്റിൽ; ചാരായവും വാഷും പിടികൂടി - വീട്ടിൽ വ്യാജവാറ്റ് നടത്തിയയാൾ അറസ്റ്റിൽ
വീട്ടിൽ നിന്ന് 200 ലിറ്റര്‍ വാഷും ഒരു കുപ്പി ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
തൃശൂര്‍: മുപ്ലിയത്ത് വീട്ടിൽ വ്യാജവാറ്റ് നടത്തിയയാൾ അറസ്റ്റിൽ. പുളിയാനിക്കുന്ന് അമ്പഴക്കാട്ട് വീട്ടിൽ ബിജുവിനെ(42)യാണ് വരന്തരപ്പിളളി പൊലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ വീട്ടിൽ നിന്ന് 200 ലിറ്റര്‍ വാഷും ഒരു കുപ്പി ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സമീപപ്രദേശങ്ങളില്‍ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. വരന്തരപ്പിളളി എസ്എച്ച്ഒ എസ്. ജയകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.
TAGGED:
ചാരായവും വാഷും പിടികൂടി