മലയാളത്തിലെ പ്രമുഖ സാഹിത്യകാരി അഷിത അന്തരിച്ചു.തൃശൂര്‍ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു .
ചെറുകഥാകൃത്ത്,കവയിത്രി,വിവര്‍ത്തക എന്നീ മേഖലകളിൽ പ്രമുഖ്യം തെളിയിച്ച അഷിത,അലക്‌സാണ്ടര്‍ പുഷ്‌കിന്‍റെ കവിതകള്‍ അടക്കമുള്ള റഷ്യന്‍ കവിതകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കായി രാമായണം, ഐതിഹ്യമാല എന്നിവയും പുനരാഖ്യാനം ചെയ്തു.അഷിതയുടെ കഥകള്‍, അപൂര്‍ണവിരാമങ്ങള്‍, വിസ്മയ ചിഹ്നങ്ങള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയുംപറയാത്തത്, കല്ലുവെച്ച നുണകള്‍, തഥാഗത, മീര പാടുന്നു എന്നിവയാണ് മറ്റ് പ്രധാന കൃതികൾ.
2015 ലെ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥാ പുരസ്‌കാരം അഷിതയുടെ കഥകള്‍ എന്ന കൃതിക്ക് ലഭിച്ചു. ഇടശേരി പുരസ്‌കാരം, പത്മരാജന്‍ പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം സ്മാരക പുരസ്‌കാരം, അങ്കണം അവാര്‍ഡ് തുടങ്ങിയവനേടിയിട്ടുണ്ട്.