ETV Bharat / state

കാറില്‍ ഡോക്ടറുടെ ചിഹ്നം പതിപ്പിച്ച് മയക്കുമരുന്ന് കടത്ത്; രണ്ടുപേര്‍ പിടിയില്‍

തൃശ്ശൂര്‍ എക്സൈസ് ഇന്റലിജൻസും, സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

M D M A DRUG  M D M A DRUG Seizure THRISSUR  മയക്കുമരുന്ന് കടത്ത്  ലഹരി കടത്ത്  തൃശ്ശൂരില്‍ ലഹരി കടത്ത്  ലഹരി കടത്ത് കേസ്
കാറില്‍ ഡോക്ടറുടെ ചിഹ്നം പതിപ്പിച്ച് മയക്കുമരുന്ന് കടത്ത്; രണ്ടുപേര്‍ പിടിയില്‍
author img

By

Published : Oct 13, 2020, 10:14 PM IST

തൃശ്ശൂര്‍: ഡോക്ടറുടെ ചിഹ്നം കാറില്‍ ഒട്ടിച്ച് മയക്കുമരുന്ന് കടത്തിയ രണ്ടു പേര്‍ തൃശ്ശൂര്‍ കുതിരാനില്‍ എക്സെെസിന്‍റെ പിടിയിലായി. മാരക മയക്കുമരുന്നായ എം.ഡി.എം.എ യാണ് ഇവരില്‍ നിന്നും പിടികൂടിയത്. തൃശ്ശൂര്‍ എക്സൈസ് ഇന്റലിജൻസും, സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂർ സ്വദേശികളായ അൻഷാദ്, പെരുമ്പാവൂർ സിൻഷാദ് എന്നിവർ പിടിയിലായത്. സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന ലഹരിവസ്തു മോളി, എക്‌സ്, എക്സ്റ്റസി, എം.ഡി.എം.എ എന്ന വിളിപ്പേരുകളിലാണ് അറിയപ്പെടുന്നതെന്നും എക്സൈസ് അറിയിച്ചു.

ബാംഗ്ലൂരിൽ നിന്നും മയക്കു മരുന്നു എത്തിച്ച് തൃശൂർ, പെരുമ്പാവൂർ, ആലുവ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നവരാണ് പ്രതികൾ. കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന അവസ്ഥയിൽ ലഹരി മരുന്ന് ആഡംബര കാറിൽ വൻതോതിൽ കടത്തുന്നതായി മധ്യമേഖലാ ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. രഹസ്യവിവരം ലഭിച്ചതനുസരിച്ച് എക്‌സൈസ് ഇന്റലിജൻസ് സംഘം ഒരു മാസത്തോളം അന്വേഷണവും, നിരീക്ഷണവും നടത്തിയാണ് പ്രതികളെ പിടികൂടിയത്. കൊവിഡ് കാലമായതിനാൽ പരിശോധന ഒഴിവാക്കാൻ ഡോക്ടറുടെ എംബ്ലം പതിപ്പിച്ച ആഡംബര വാഹനത്തിലാണ് ലഹരിമരുന്ന് കടത്തിയത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ ശ്രമിച്ച എക്‌സൈസ് സംഘത്തെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച പ്രതികളെ അതിസാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്. വാഹനത്തിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് ഏറെ നേരത്തെ പരിശോധനക്ക് ശേഷമാണ് എക്‌സൈസിന് കണ്ടെടുക്കാനായത്. ബാംഗ്ലൂരിൽ നിന്ന് കടത്തി കൊണ്ടു വന്ന മയക്കുമരുന്ന് ഡി.ജെ, റേവ് പാർട്ടികളിൽ ഉപയോഗിക്കുന്നതായാണ് വിവരം ലഭിച്ചിട്ടുള്ളത്. സമീപകാലത്ത് സിനിമ -സീരിയൽ മേഖലയിൽ ഇത്തരം മയക്കുമരുന്നിന്റെ ഉപയോഗത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് എക്‌സൈസ് ഇവയുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇത്തരം മയക്കുമരുന്ന് കടത്തുന്നത് 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.