ETV Bharat / state

അനധികൃത ലോട്ടറി വിൽപന വര്‍ധിച്ചതോടെ ചില്ലറ വിൽപനക്കാർ പ്രതിസന്ധിയിൽ - Lottery retailers

കുറച്ച് ടിക്കറ്റുകൾ മാത്രം വിൽപനക്കായി വാങ്ങി മുച്ചക്രവണ്ടിയിൽ കച്ചവടം നടത്തുന്ന വികലാംഗരും കിലോമീറ്ററുകളോളം നടന്നും മണിക്കൂറുകൾ അലഞ്ഞും കച്ചവടം നടത്തുന്ന ചെറുകിടക്കാരുമാണ് ഇതുമൂലം ദുരിതത്തിലാകുന്നത്

അനധികൃത ലോട്ടറി വിൽപന  thrissur  തൃശൂർ  ലോട്ടറി വിൽപന  Lottery retailers  illegal lottery sales
അനധികൃത ലോട്ടറി വിൽപന തകൃതിയായതോടെ ലോട്ടറി ചില്ലറ വിൽപനക്കാർ പ്രതിസന്ധിയിൽ
author img

By

Published : Feb 8, 2020, 8:16 PM IST

Updated : Feb 8, 2020, 9:33 PM IST

തൃശൂർ: അനധികൃത ലോട്ടറി വിൽപന തകൃതിയായതോടെ ചില്ലറ വിൽപനക്കാർ പ്രതിസന്ധിയിൽ. ലാഭം ഈടാക്കാതെ നടക്കുന്ന അനധികൃത കച്ചവടത്തിന് മൊത്തവിതരണക്കാർ സഹായിക്കുന്നുണ്ടെന്നും ചെറുകിട ലോട്ടറി വിൽപനക്കാർ ആരോപിക്കുന്നു. ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവരും അംഗവൈകല്യങ്ങൾ നേരിടുന്നവരും നടത്തിയിരുന്ന ലോട്ടറി വിതരണ മേഖലയിലേക്ക് ലാഭേഛയുമായി ആളുകൾ എത്തിതുടങ്ങിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്.

അനധികൃത ലോട്ടറി വിൽപന വര്‍ധിച്ചതോടെ ചില്ലറ വിൽപനക്കാർ പ്രതിസന്ധിയിൽ

കേരള സര്‍ക്കാര്‍ ലോട്ടറി വിൽപനക്കാർക്ക് നൽകുന്ന കമ്മിഷൻ കുറച്ചാണ് ഇത്തരം കച്ചവടക്കാർ വിൽപന നടത്തുന്നതെന്നാണ് ചെറുകിട കച്ചവടക്കാർ പറയുന്നത്. ഒരു ടിക്കറ്റ് വിറ്റാൽ കിട്ടുന്ന കമ്മിഷൻ അഞ്ച് രൂപ കുറച്ച് നൽകി മൊത്തമായെടുക്കുന്ന ടിക്കറ്റിൽ ലഭിക്കുന്ന സമ്മാനത്തിന്‍റെ ഡിസിയിൽ മാത്രം കണ്ണുവച്ചാണ് ഇത്തരക്കാർ കച്ചവടം നടത്തുന്നതെന്നാണ് ആക്ഷേപം. 60 ടിക്കറ്റെടുക്കുമ്പോൾ ഡിസി കൊടുക്കേണ്ടതിന് പകരം ഓരോ സെറ്റിനും ഡിസി നൽകി അനധികൃത കച്ചവടക്കാരെ വളർത്തുന്നതിൽ ലോട്ടറി മൊത്തക്കച്ചവടക്കാര്‍ക്കും പങ്കുണ്ടെന്ന് ഈ മേഖലയിൽ 20 വർഷമായി തൊഴിൽ ചെയ്യുന്ന രാജു പറയുന്നു. വിൽപനക്കായി എടുക്കുന്ന ടിക്കറ്റുകൾ പലതും ബാക്കിയാകുന്നതിന് പുറമെ ഇത്തരത്തിലുള്ള അനധികൃത കച്ചവടങ്ങൾ കൂടിയാകുമ്പോൾ ഈ മേഖലയിൽ പിടിച്ചുനിൽക്കാന്‍ ആകുന്നില്ലെന്നാണ് ചെറുകിട വിൽപനക്കാരുടെ പരാതി. കുറച്ച് ടിക്കറ്റുകൾ മാത്രം വിൽപനക്കായി വാങ്ങി മുച്ചക്രവണ്ടിയിൽ കച്ചവടം നടത്തുന്ന വികലാംഗരും കിലോമീറ്ററുകളോളം നടന്നും മണിക്കൂറുകൾ അലഞ്ഞും കച്ചവടം നടത്തുന്ന ചെറുകിടക്കാരുമാണ് ഇതുമൂലം ദുരിതത്തിലാകുന്നത്.

Intro:അനധികൃത ലോട്ടറി വിൽപ്പന തകൃതിയായതോടെ ലോട്ടറി ചില്ലറ വിൽപ്പനക്കാർ പ്രതിസന്ധിയിൽ.ലാഭം ഈടാക്കാതെ നടക്കുന്ന അനധികൃത കച്ചവടത്തിന് മൊത്തവിതരണക്കാരുടെ സഹായമെന്നും ചെറുകിട ലോട്ടറി വിൽപ്പനക്കാർ.

Body:ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവരും അംഗവൈകല്യങ്ങൾ നേരിടുന്നവരുമായവർ ഏർപ്പെട്ടിരുന്ന ലോട്ടറി വിതരണ മേഖലയിലേക്ക് ലാഭേച്ഛയുമായി ആളുകൾ എത്തിതുടങ്ങിയതോടെയാണ് പ്രതിസന്ധി ആരംഭിക്കുന്നത്.ലാഭരഹിതമായി ലോട്ടറി വിൽപ്പന നടത്തി അനധികൃത കച്ചവടം നടത്തുന്നവർ കൊള്ളലാഭം കൊയ്യുന്നതിനായി ലോട്ടറി വിപണി കൈയ്യടക്കുമ്പോൾ പാവപ്പെട്ട വികലാംഗരും വയോധികരുമായ ചില്ലറ വിൽപ്പനക്കാരുടെ ഉപജീവന മാർഗ്ഗത്തിനാണ് തടയിടുന്നത്.കേരള ഗവൺമെന്റ്, ലോട്ടറി വിൽപ്പനക്കാർക്ക് നൽകുന്ന കമ്മീഷൻ കുറച്ചാണ് ഇത്തരം കച്ചവടക്കാർ വിൽപ്പന നടത്തുന്നതെന്നാണ് ചെറുകിട കച്ചവടക്കാർ പറയുന്നത്. ഒരു ടിക്കറ്റ് വിറ്റാൽ കിട്ടുന്ന കമ്മീഷൻ അഞ്ച് രൂപയാണ്, അത് കുറച്ച് നൽകി മൊത്തമായെടുക്കുന്ന ടിക്കറ്റിൽ ലഭിക്കുന്ന സമ്മാനത്തിന്റെ ഡി.സി. യിൽ മാത്രം കണ്ണുവെച്ചാണ് ഇത്തരക്കാർ കച്ചവടം നടത്തുന്നതെന്നാണ് ആക്ഷേപം. കുറച്ച് ടിക്കറ്റുകൾ മാത്രം വില്പനക്കായി വാങ്ങി മുച്ചക്രവണ്ടിയിൽ കച്ചവടം നടത്തുന്ന വികലാംഗരും കിലോമീറ്ററുകളോളം നടന്നും മണിക്കൂറുകൾ അലഞ്ഞും കച്ചവടം നടത്തുന്ന ചെറുകിടക്കാരുമാണ് ഇതുമൂലം ഏറെ ദുരിതത്തിലാകുന്നത്.

ബൈറ്റ്1കണ്ണൻ
(ലോട്ടറി വിൽപ്പനക്കാരൻ)

60 ടിക്കറ്റെടുക്കുമ്പോൾ ഡി.സി കൊടുക്കേണ്ടതിനു പകരം ഓരോ സെറ്റിനും ഡി.സി. നൽകി അനധികൃത കച്ചവടക്കാരെ വളർത്തുന്നതിൽ ലോട്ടറി ഹോൾസെയിൽ കച്ചവടക്കാർക്കും പങ്കുണ്ടെന്ന് ഈ മേഖലയിൽ 20 വർഷമായി തൊഴിൽ ചെയ്യുന്ന രാജു പറയുന്നു.

ബൈറ്റ്2 രാജു
(ലോട്ടറി വിൽപ്പനക്കാരൻ)

വിൽപ്പനക്കായി എടുക്കുന്ന ടിക്കറ്റുകൾ പലതും ബാക്കിയാകുന്നതിന് പുറമെ ഇത്തരത്തിലുള്ള അനധികൃത കച്ചവടങ്ങൾ കൂടിയാകുമ്പോൾ ഈ മേഖലയിൽ പിടിച്ചുനിൽക്കാനുവുന്നില്ലെ ന്നതാണ് ചെറുകിട വിൽപ്പനക്കാരുടെ പരാതി.

ഇ ടിവി ഭാരത്
തൃശ്ശൂർConclusion:
Last Updated : Feb 8, 2020, 9:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.