ETV Bharat / state

സൗജന്യ യാത്രാ പാസ് നിഷേധിച്ചു; പാലിയേക്കര ടോൾ പ്ലാസയിൽ പ്രതിഷേധം - പാലിയേക്കര ടോൾ പ്ലാസ

ശക്തമായി ഹോൺ മുഴക്കിയും ജീവനക്കാർക്ക് നിർബന്ധിതമായി ടോൾ നല്‍കിയുമാണ് ജനങ്ങൾ പ്രതിഷേധം അറിയിച്ചത്.

പാലിയേക്കര ടോൾ പ്ലാസ
author img

By

Published : Sep 1, 2019, 2:42 PM IST

Updated : Sep 1, 2019, 4:19 PM IST

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ പ്രതിഷേധ സമരവുമായി നാട്ടുകാര്‍. ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കുള്ള സൗജന്യ യാത്രാ പാസ് നിഷേധിച്ചതിന് എതിരെയാണ് പ്രതിഷേധം. ടോൾ കമ്പനിയുടെ നടപടിക്കെതിരെ ടോൾ വിരുദ്ധ ജനകീയ മുന്നണി എന്ന പേരിലാണ് ജനങ്ങൾ പ്രതിഷേധത്തിനെത്തിയത്.

സൗജന്യ യാത്രാ പാസ് നിഷേധിച്ചു; പാലിയേക്കര ടോൾ പ്ലാസയിൽ പ്രതിഷേധം

ടോൾ പ്ലാസയിൽ പ്രതിഷേധം ആരംഭിച്ചതോടെ ജീവനക്കാർ ടോൾ വാങ്ങുന്നത് നിർത്തി വച്ചു. ശക്തമായ രീതിയിൽ ഹോൺ മുഴക്കിയും ജീവനക്കാർക്ക് നിർബന്ധിതമായി ടോൾ നല്‍കിയുമാണ് ജനങ്ങൾ പ്രതിഷേധം അറിയിച്ചത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ സംഘടിച്ചാണ് നാട്ടുകാർ സമരത്തിനെത്തിയത്. രാവിലെ മുതൽ പ്രതിഷേധക്കാര്‍ ഒന്നിൽ കൂടുതൽ തവണ സ്വന്തം വാഹനങ്ങൾ ടോൾ പ്ലാസയില്‍ എത്തിച്ചു. ഇതോടെ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമായി.

Intro:തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ തദ്ദേശ വാസികളുടെ പ്രതിഷേധം.ടോൾ പ്ലാസക്ക് പത്തുകിലോമീറ്റർ പ്രദേശത്ത് താമസിക്കുന്നവർക്കുള്ള യാത്രാ പാസ് നിഷേധിക്കുന്നതിനാലാണ് പ്രതിഷേധം.Body:തൃശൂർ പാലിയേക്കര ടോൾ പ്ലാസയ്ക്ക് പത്തു കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് നൽകി വന്നിരുന്ന സൗജന്യ ടോൾ പാസുകൾ നിർത്തലാക്കിയതിനാലും, ഫാസ് ടാഗുകളിലേക്കു മാറുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കണമെന്നും ആവശ്യപ്പെട്ടാണ് തദ്ദേശവാസികൾ പ്രതിഷേധത്തിലേക്ക് ഇറങ്ങിയത്.ടോൾ കമ്പനിയുടെ നടപടിക്കെതിരെ ടോൾ വിരുദ്ധ ജനകീയ മുന്നണി എന്ന പേരിലാണ് ജനങ്ങൾ പ്രതിഷേധത്തിനെത്തിയത്.ട്രോൾ പ്ലാസയിൽ പ്രതിഷേധം ആരംഭിച്ചതോടെ വാഹനങ്ങൾ ഹോണടിച്ചു പ്രതിഷേധിക്കകയും തുടർന്ന് ടോൾ ജീവനക്കാർ ടോൾ വാങ്ങുന്നത് നിർത്തിവയ്ക്കുകയായിരുന്നു.ശക്തമായ രീതിയിൽ ഹോൺ മുഴക്കിയും ജീവനക്കാർക്ക് നിർബന്ധിതമായി ടോൾ നല്കിയുമാണ് ജനങ്ങൾ പ്രതിഷേധം അറിയിച്ചത്.രാഷ്ട്രീയ ഭേദമന്യെ സമൂഹമാധ്യമങ്ങളിലൂടെ സംഘടിച്ചാണ് നാട്ടുകാർ സമരത്തിനെത്തിയത്. രാവിലെ മുതൽ ഒന്നിൽ കൂടുതൽ തവണ സ്വന്തം വാഹനങ്ങൾ ടോൾ പ്ലാസയിലൂടെ എത്തിച്ച പ്രതിഷേധകാർ മണിക്കൂറുകൾ നീണ്ട ട്രാഫിക്ക് ബ്ലോക്കാണ് പാലിയക്കരയില്‍ സൃഷ്ടിച്ചത്.

BYte പ്രിൻസ്‌ പോൾ തെക്കെത്ത്
(പാലിയേക്കര ടോൾ വിരുദ്ധ സമരസമിതി)

Conclusion:
Last Updated : Sep 1, 2019, 4:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.