ETV Bharat / state

പ്രീഫാബ് നിർമാണ രീതിയുപയോഗിച്ച് വടക്കാഞ്ചേരി നഗരസഭക്ക് കെട്ടിടം - prefab building

പൂർണമായും പ്രീഫാബ് നിർമാണ രീതി ഉപയോഗപ്പെടുത്തിയാണ് പുതിയ നഗരസഭ കെട്ടിടം നിർമിക്കുക

പ്രീഫാബ് കെട്ടിട നിർമ്മാണം
author img

By

Published : Nov 17, 2019, 4:00 AM IST

തൃശൂർ: പരിസ്ഥിതി സൗഹാർദപരമായ പ്രീഫാബ് നിർമാണ രീതി ഉപയോഗപ്പെടുത്തി പുതിയ നഗരസഭ കെട്ടിടം നിർമിക്കുകയാണ് തൃശൂർ വടക്കാഞ്ചേരി നഗരസഭ. മുന്‍കൂട്ടി നിർമ്മിച്ച കെട്ടിട ഭാഗങ്ങൾ കെട്ടിടം നിർമ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തിച്ച് കൂട്ടിചേർക്കുന്ന രീതിയാണ് ഇവിടെ പ്രയോജനപെടുത്തുന്നത്. പൂർണമായും പ്രീഫാബ് നിർമാണ രീതി ഉപയോഗപ്പെടുത്തിയാണ് പുതിയ നഗരസഭ കെട്ടിടം നിർമിക്കുക.

പ്രീഫാബ് നിർമാണ രീതിയുപയോഗിച്ച് വടക്കാഞ്ചേരി നഗരസഭ

നവകേരള നിർമിതിയുടെ ഭാഗമായാണ് കെട്ടിട നിർമാണത്തിന് പ്രീഫാബ് നിർമ്മാണ രീതി വടക്കാഞ്ചേരി നഗരസഭ തിരഞ്ഞെടുത്തത്.കേരളത്തിൽ ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം പ്രീ ഫാബ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. അഞ്ച് നിലകളിലായി നിർമിക്കുന്ന നഗരസഭ കെട്ടിടം മൂന്നുമാസംകൊണ്ടാണ് പൂർത്തീകരിക്കുക. ചെലവ് കുറവും, കുറഞ്ഞ സമയത്തിനുള്ളിൽ പരിസ്ഥിതി സൗഹൃദമായി ദീർഘകാലം ഈട് നിൽക്കുന്ന തരത്തിൽ നിർമിക്കാമെന്നതിനാൽ നിലവിലുള്ള കെട്ടിട നിർമാണ രീതികളോട് കിടപിടിക്കുന്നതാണ് പ്രീഫാബ് സാങ്കേതികവിദ്യ.

സർക്കാർ ഭവന പദ്ധതിയായ ലൈഫ്‌ മിഷൻ, കെഎസ്ഇബി അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ നിലവിൽ പ്രീഫാബ് സാങ്കേതികവിദ്യ കെട്ടിട നിർമാണത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്.

Intro:പ്രളയാനന്തര കേരളത്തിൽ നിർമ്മാണരംഗത്ത് വ്യത്യസ്ത നിർമ്മാണ രീതിയിലേക്ക് സർക്കാർ സ്ഥാപനങ്ങളും ചുവടുവയ്ക്കുകയാണ്.കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനം ആദ്യമായി പ്രീ ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് കെട്ടിടനിർമാണം ആരംഭിച്ചിരിക്കുന്നത് തൃശൂർ വടക്കാഞ്ചേരി നഗരസഭയാണ്.പൂർണമായും പ്രീഫാബ് നിർമ്മാണ രീതി ഉപയോഗപ്പെടുത്തിയാണ് പുതിയ നഗരസഭ കെട്ടിടം നിർമ്മാണം നടത്തുന്നത്.
Body:നവകേരള നിർമ്മിതിയിൽ കെട്ടിട നിർമ്മാണത്തിൽ പുത്തൻ രീതികൾ അവലംബിക്കുന്നത്തിന്റെ ഭാഗമായാണ് സർക്കാർ കെട്ടിടങ്ങളും പരിസ്ഥിതി സൗഹൃദമായ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താൻ തീരുമാനമെടുത്തത്.ഇതിൽ കേരളത്തിൽ ആദ്യമായി തദ്ദേശസ്വയംഭരണ സ്ഥാപനം പ്രീ ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് കെട്ടിടനിർമാണം ആരംഭിച്ചിരിക്കുകയാണ് തൃശ്ശൂർ വടക്കാഞ്ചേരി നഗരസഭ.പുതുതായി പണികഴിപ്പിക്കുന്ന നഗരസഭ കെട്ടിടം ഫാക്റ്റിന്റെ ജി എഫ് ആർ ജി പാനലിംഗ് സാങ്കേതിക സഹായത്തോടെ ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിലവ് താരതമ്യന കുറവാണ് എന്നതും കുറഞ്ഞ സമയത്തിനുള്ളിൽ പരിസ്ഥിതി സൗഹൃദമായി നിർമ്മിക്കാമെന്നതും ദീർഘകാലം ഈട് നിൽക്കുമെന്നതും നിലവിലുള്ള കെട്ടിട നിർമ്മാണ രീതികളോട് കിടപിടിക്കുന്നതാണ് പ്രീഫാബ് സാങ്കേതികവിദ്യ.

ബൈറ്റ്1 എ സി മൊയ്തീൻ
(തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി)

Byte2 ശിവപ്രിയ സന്തോഷ്
(വടക്കഞ്ചേരി നഗരസഭ ചെയർപേഴ്‌സൺ)
Conclusion:അഞ്ച് നിലകളിലായി നിർമ്മിക്കുന്ന നഗരസഭ കെട്ടിടം മൂന്നുമാസംകൊണ്ടാണ് പൂർത്തീകരിക്കുക.സർക്കാർ ഭവന പദ്ധതിയായ ലൈഫ്‌ മിഷൻ പ്രീ ഫാബ് നിർമ്മാണം ഉപയോഗിച്ച് ഒരു വീടിനു 40 ദിവസം നിർമ്മാണം കാലാവധി എന്നരീതിയിലേക്ക് മാറിക്കഴിഞ്ഞു.കെ എസ് ഇ ബി അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ നിലവിൽ പ്രീഫാബ് സാങ്കേതികവിദ്യ കെട്ടിട നിർമ്മാണത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്.

ഇ ടിവി ഭാരത്
തൃശ്ശൂർ
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.