തൃശൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫ് സജ്ജമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും. മൂന്നുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന തീരുമാനം ജനപ്രീതി കണക്കിലെടുത്ത് മാറ്റില്ലെന്നും ഇത് പാർട്ടി സംയുക്തമായി എടുത്ത തീരുമാനം ആണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. എൽഡിഎഫിന്‍റെ വികസന മുന്നേറ്റ ജാഥ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഇതിനുശേഷം സീറ്റ് വിഭജന ചർച്ചകൾ ഉടൻ പൂർത്തിയാക്കും. സിപിഐയുടെ സ്ഥാനാർഥികളിൽ മൂന്നിലൊന്ന് പേർ പുതുമുഖങ്ങൾ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫ് സജ്ജമെന്ന് കാനം രാജേന്ദ്രൻ - LDf all set to face assembly elections
മൂന്നുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന തീരുമാനം ജനപ്രീതി കണക്കിലെടുത്ത് മാറ്റില്ലെന്നും ഇത് പാർട്ടി സംയുക്തമായി എടുത്ത തീരുമാനം ആണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു