തൃശൂര്‍: കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനത്താകെ പൊതുയോഗങ്ങൾ നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ നിർദ്ദേശം ലംഘിച്ച് ജില്ലയില്‍ കുടുംബശ്രീ യോഗം. പടിഞ്ഞാറെ കോട്ടയിലാണ് 150 ലധികം അംഗങ്ങൾ പങ്കെടുത്ത സരസ് മേള ആലോചന യോഗം കുടുംബശ്രീ സംഘടിപ്പിച്ചത്. ഏപ്രിലിലാണ് മള്ളൂർക്കരയിൽ സരസ് മേള സംഘടിപ്പിക്കാന്‍ കുടുംബശ്രീ തീരുമാനിച്ചിരുന്നത്.
50 പേരിൽ കൂടുതൽ മീറ്റിങ്ങ് നടത്താൻ പാടില്ല എന്ന സർക്കാർ നിർദ്ദേശം ലംഘിച്ചാണ് നടപടി. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കെ.എസ്.യു പ്രവർത്തകരുടെ പരാതിയെത്തുടര്‍ന്ന് ജില്ലാ കലക്‌ടർ മീറ്റിങ്ങ് നിർത്തിവെക്കാൻ നിർദേശം നൽകി. കഴിഞ്ഞ ആഴ്‌ച സർക്കാർ നിർദേശം ലംഘിച്ച് സി.ഐ.ടി.യു നടത്തിയ യോഗവും ജില്ലാ കലക്‌ടർ ഇടപെട്ട് നിർത്തിവച്ചിരുന്നു