ETV Bharat / state

പേയ്‌മെന്‍റ് സീറ്റുകൾക്കെതിരെ പ്രമേയവുമായി കെഎസ്‌യു - തദ്ദേശ തെരഞ്ഞെടുപ്പ്

മൂന്ന് പ്രാവശ്യം മത്സരിച്ചവരെ മാറ്റി നിർത്തി യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ നേതൃത്വം തയ്യാറാകണമെന്നും കെഎസ്‌യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

KSU  paymet seats  local body elections  thrissur udf payment seats  പേയ്‌മെന്‍റ് സീറ്റുകൾക്കെതിരെ പ്രമേയവുമായി കെഎസ്‌യു  തദ്ദേശ തെരഞ്ഞെടുപ്പ്  കെഎസ്‌യു ജില്ലാ കമ്മിറ്റി
തദ്ദേശ തെരഞ്ഞെടുപ്പ്; പേയ്‌മെന്‍റ് സീറ്റുകൾക്കെതിരെ പ്രമേയവുമായി കെഎസ്‌യു
author img

By

Published : Nov 14, 2020, 6:47 PM IST

തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ പേയ്‌മെന്‍റ് സീറ്റുകൾക്കെതിരെ പ്രമേയവുമായി കെഎസ്‌യു ജില്ലാ കമ്മിറ്റി. സ്ഥാനാർഥിത്വത്തിന്‍റെ മാനദണ്ഡം പണമാകരുതെന്നും മൂന്ന് പ്രാവശ്യം മത്സരിച്ചവരെ മാറ്റി നിർത്തി യുവാക്കൾക്ക് പ്രാതിനിധ്യം നൽകാൻ നേതൃത്വം തയ്യാറാകണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.

ജില്ലയിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് കെഎസ്‌യു ജില്ലാ കമ്മിറ്റി പേയ്‌മെന്‍റ് സീറ്റുകൾക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. പാർട്ടി സീറ്റുകൾ ആരുടേയും കുടുംബ സ്വത്താക്കി മാറ്റാൻ അനുവദിക്കരുതെന്നും ഇക്കാര്യത്തിൽ കെപിസിസി മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജില്ലാ നേതൃത്വം തയ്യാറാകണമെന്നും വ്യക്തമാക്കി. മൂന്ന് പ്രാവശ്യം മത്സരിച്ചവരെ മാറ്റി നിർത്തി യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ നേതൃത്വം തയ്യാറാകണമെന്നും കെഎസ്‌യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അതേ സമയം, യുവാക്കൾ പാർട്ടിയുടെ കൂലിപ്പണിക്കാരല്ല എന്ന് ചൂണ്ടികാട്ടിയ കമ്മിറ്റി യുവാക്കളെ പരിഗണിക്കാതെ സീറ്റ്‌ നൽകുന്ന ഗ്രൂപ്പ്‌ നേതൃത്വങ്ങളോട് കടുത്ത ഭാഷയിൽ പ്രതികരിക്കുമെന്നും പ്രമേയം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.